റമദാന് മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് ശേഷം നിരീക്ഷിച്ച് വിവരമറിയിക്കാനാണ് കോടതി നിർദേശം നൽകിയത്. റമദാനെ വരവേല്‍ക്കാനുള്ള ഒരുങ്ങുകയാണ് ഇരു ഹറം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍.
ശഅബാന്‍ 29 പൂര്‍ത്തിയാകുന്ന ചൊവ്വാഴ്ച മാസപ്പിറവി നിരീക്ഷിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. നഗ്ന നേത്രങ്ങള്‍ കൊണ്ടും ബൈനോകുലറിലും മാസപ്പിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്തുള്ള കോടതിയെ വിവരമറിയിക്കണം. എന്നാല്‍ ചൊവ്വാഴ്ച മാസപ്പിറവി ദര്‍ശിക്കാന്‍ സാധ്യത കുറവാണെന്നാണ് വിദഗ്ധർ പറയുന്നത്. സൂര്യാസ്തമയത്തിന് ഏതാണ്ട് 9 മിനിട്ട് മുമ്പ് ചന്ദ്രന് അസ്തമിക്കുന്നതാണ് കാരണം.
ഇരു ഹറം ഉള്‍പ്പെടെയുള്ള പള്ളികളില്‍ വിപുലമായ സൗകര്യങ്ങളാണ് റമദാൻ പ്രമാണിച്ച് ഒരുക്കിയിരിക്കുന്നത്. കോവിഡിന് ശേഷം മദീനയിലെ പ്രവാചക പള്ളിയുടെ എല്ലാ കവാടങ്ങളും ഇത്തവണ തുറക്കും. രാജ്യത്തെ വിപണിയിലും വലിയ തിരക്കാണനുഭവപ്പെടുന്നത്. റമദാന് മുന്നോടിയായുള്ള ഷോപ്പിംഗ് തിരക്കിലാണ് ജനങ്ങള്‍. റമദാന് പ്രമാണിച്ച് രാജ്യത്തെ ഷോപ്പിംഗ് മാളുകളുമായി സഹകരിച്ച് 140ല്‍ പരം ഉല്പന്നങ്ങള്ക്ക് മന്ത്രാലയം പ്രത്യേക വിലക്കിഴിവും ഏര്‍പ്പെടുത്തി.