മുംബൈയിൽ നടന്ന സോണി ടിവിയുടെ സൂപ്പർസ്റ്റാർ സിംഗർ സീസൺ 3 വിജയിച്ച് കേരളത്തിന് അഭിമാനമായി ഇടുക്കി സ്വദേശിയായ ഏഴുവയസ്സുകാരൻ അവിർഭാവ്. താരനിബിഡമായ ചടങ്ങിൽ അവിർഭാവ് ട്രോഫി ഏറ്റുവാങ്ങി.ഇതോടെ കേരളത്തിൽ നിന്നുള്ള ഏറ്റവും മായി മാറിയിരിക്കുകയാണ് അവിർഭാവ്.
ചെറുപ്പത്തിൽ തന്നെ തൻ്റെ സംഗീത യാത്ര ആരംഭിച്ച അവിർഭാവ് തെലുങ്ക് റിയാലിറ്റി ഷോയിലൂടെയാണ് സംഗീതലോകത്ത് അംഗീകാരം നേടിയത്. അവിർഭാവിൻ്റെ കഴിവുകൾ പ്രശസ്ത ഗായകൻ സുഖ്‌വീന്ദർ സിംഗിനെപ്പോലും ആകർഷിച്ചു. ഗായകരുടെ ഷാരൂഖ് ഖാൻ” എന്നാണ് അവിർഭാവിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
ഫൈനൽ വേദിയിൽ ‘ആജാ മേരി ജാൻ’, ‘മേരെ രംഗ് മേ’, ‘ആജാ ഷാം ഹോനെ ഐ’ എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ഗാനങ്ങൾ അവതരിപ്പിച്ചാണ് അവിർഭാവ് കയ്യടിനേടിയത്. സമ്മാനത്തുകയായ 10 ലക്ഷം രൂപയാണ് ലഭ്യമായത്. മറ്റൊരു മത്സരാർത്ഥിയായ അഥർവ ബക്ഷിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മലയാളത്തിലെ റിയാലിറ്റി ഷോകളിലും അവിർഭാവ് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അങ്കമാലിയിൽ താമസിക്കുന്ന അവിർഭാവ് വിശ്വജ്യോതി പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛൻ കെ എസ് സജിമോൻ കെ-ഫോണിൽ ജോലി ചെയ്യുന്നു. സ്കൂളിൽ നിന്ന് വീട്ടിലെത്തിയാൽ സംഗീതത്തിലാണ് കൂടുതൽയെന്ന് അവിർഭാവ് പറയുന്നു. മൂത്ത സഹോദരിയാണ് സംഗീതത്തിലേക്കുള്ള വഴികാട്ടി.
അരിജിത് സിംഗിനെപ്പോലെ ഒരു ഗായകനാകണമെന്നാണ് അവിർഭാവ്. ക്യൂട്ട്‌നെസ്സിനും കുറ്റമറ്റ ആലാപനത്തിനും പേരുകേട്ട ഈ ഏഴുവയസ്സുകാരന് കേരളത്തിലും നിരവധി ആരാധകരാണുളളത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc