2022ലെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രി ആകാശത്ത് കാണാം. നാല് സൂപ്പര്‍ മൂണുകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന വർഷമാണ് 2022. അതില്‍ ഏറ്റവും വലിയ മൂൺ ആണ് ഇന്ന് ദൃശ്യമാകുക. ഓഗസ്റ്റ് 12നാണ് അടുത്ത സൂപ്പര്‍ മൂണ്‍ എന്ന് നാസയുടെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു.
ചന്ദ്രന് അതിന്റെ ഭ്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുതെത്തുന്ന സമയത്താണ് സൂപ്പര്‍ മൂണ്‍ കാണാൻ കഴിയുക. ചന്ദ്രന് ഈ സമയത്ത് വളരെ വലുപ്പത്തിലും വെളിച്ചത്തിലും ആണ് കാണപ്പെടുക. ഇന്ന് അര്‍ധരാത്രി 12.08 മുതൽ ദൃശ്യമാകുന്ന സൂപ്പര്‍ മൂണ്‍ വെള്ളിയാഴ്ച രാത്രി വരെ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും പൂര്‍ണമായും കാണാനാകുമെന്നാണ് നാസ പറയുന്നത്.
ജൂലൈയിലെ സൂപ്പര്‍മൂണ്‍ ബക്ക് മൂണ്‍ എന്നും തണ്ടര്‍ മൂണ്‍ എന്നുമാണ് അറിയപ്പെടുക. ആണ് മാനുകളില്‍ പുതിയ കൊമ്പുകള്‍ വളരുന്ന സമയം ഇതായതിനാൽ ആണ് ബക്ക് മൂണ്‍ എന്ന പേര്. അടുത്ത പൂര്‍ണ്ണ ചന്ദ്രന് 2022 ജൂലൈ 13ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഭൂമിയെ അടിസ്ഥാനമാക്കിയുള്ള രേഖാംശത്തില്‍ സൂര്യന് എതിര്‍വശത്ത് ഈസ്റ്റേണ്‍ ഡേലൈറ്റ് ടൈം 2:38ന് ദൃശ്യമാകുമെന്നും നാസ അറിയിച്ചു.
ജൂണ്‍ 14നായിരുന്നു ഈ വര്‍ഷത്തെ മറ്റൊരു സൂപ്പര്‍ മൂണായ സ്ട്രോബറി മൂണ്‍ ആകാശത്ത് കാണാനായത്.