ദുബായ് എയർഷോ 2023 ന്റെ ആദ്യ ദിവസം 90 വിമാനങ്ങൾ വരെ വാങ്ങാൻ യുഎസ് വിമാന നിർമ്മാതാക്കളായ ബോയിങ്ങുമായി കരാർ പ്രഖ്യാപിച്ച് സൺഎക്‌സ്‌പ്രസ് എയർലൈൻസ്. സൺഎക്‌സ്‌പ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറാണിതെന്ന് സൺഎക്‌സ്‌പ്രസ് എയർലൈൻസ് സിഇഒ മാക്‌സ് കോവ്‌നാറ്റ്‌സ്‌കി പറഞ്ഞു. എയർഷോയിൽ കരാർ പ്രഖ്യാപിച്ച ആദ്യ എയർലൈൻ ആയി ടർക്കിഷ്-ജർമ്മൻ കാരിയർ മാറി.
നവംബർ 17 വരെ നടക്കുന്ന എയർഷോയുടെ 18-ാം പതിപ്പിൽ, ഭാവിയിലെ ട്രെൻഡുകളും വ്യോമയാന, ബഹിരാകാശ, പ്രതിരോധ വ്യവസായങ്ങളിലെ കൂടുതൽ അവസരങ്ങളും തിരിച്ചറിയാൻ സാധിക്കും. എയർലൈനിന്റെ 33 വർഷത്തെ ചരിത്രത്തിലെ ചരിത്ര നിമിഷമാണിതെന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ സംബന്ധിച്ച് കഴിഞ്ഞ 12 മാസമായി ഇരു കമ്പനികളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം ഓർഡർ നൽകിയത് ടർക്കിഷ്-ജർമ്മൻ എയർലൈനാണ്. 45 ഫേം ഓർഡറുകളാണ് ടർക്കിഷ്-ജർമ്മൻ എയർലൈൻ നൽകിയത്.
45 ഫേം ഓർഡറുകളിൽ, 28 എണ്ണം MAX-8 ആണ്. 17 എണ്ണം Max-10 ആയിരിക്കുമെന്നും അഞ്ച് ഓപ്ഷനുകളും 40 പർച്ചേസ് റൈറ്റ് എയർക്രാഫ്റ്റുകളും MAX-8 ആണെന്നും കോവ്നാറ്റ്‌സ്‌കി കൂട്ടിച്ചേർത്തു.