യു.എ.ഇയിലെ വേനൽ അവധിക്കാലം അവസാനിക്കുന്നതിനും സ്കൂളുകൾ തുറക്കുന്നതിനും ഇനി ദിവസങ്ങൾ മാത്രം. സ്വദേശത്തേക്ക് മടങ്ങിയ കുട്ടികളും രക്ഷിതാക്കളും യു.എ.ഇയിലേക്ക് തിരികെയെത്തുന്ന ദിവസങ്ങളാണ് ഇനി. അവസരം മുന്നിൽകണ്ട് യുഎഇയിലേക്കുളള ടിക്കറ്റ് നിരക്കുകൾ ഇരട്ടിയാക്കി വിമാനകമ്പനികൾ.
ഓഗസ്റ്റ് 15 മുതലാണ് ടിക്കറ്റുകൾക്ക് ഡിമാൻ്റേറുന്നത്.ഇന്ത്യക്ക് പുറമെ മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ പല ലക്ഷ്യസ്ഥാനങ്ങളിലും ഡിമാൻഡ് വിതരണത്തെ മറികടക്കുന്നതിനാൽ ഇൻബൗണ്ട് വിമാന ടിക്കറ്റ് നിരക്ക് ഉയർന്നിട്ടുണ്ടെന്ന് ഏജൻ്റുമാർ സൂചിപ്പിക്കുന്നു.ഇക്കാലയളവിൽ കേരളത്തിൽ നിന്നും ഉൾപ്പടെ ഇന്ത്യൻ റൂട്ടുകളിൽ വിമാന നിരക്ക് 50 ശതമാനത്തിലധികം വർദ്ധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മിക്ക യുഎഇ സ്‌കൂളുകളിലും ഓഗസ്റ്റ് 26മുതലാണ് പുതിയ അധ്യയന വർഷം ആരംഭിക്കുക. ആദ്യദിനം തന്നെ സ്കൂളിലെത്താനുളള തത്രപ്പാടിലാണ് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി കുടുംബങ്ങൾ. ടിക്കറ്റ് നിരക്ക് ഉയരുന്നതിൽ കാലങ്ങളായി പ്രതിഷേധം നിലവിലുണ്ടെങ്കിലും പ്രവാസികൾക്ക് അനുകൂലമായ നടപടികൾ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം പാർലമെൻ്റിലും ഇത് സംബന്ധിച്ച ആവശ്യം ഉയർന്നിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc