വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ അനുശോചനം രേഖപ്പെടുത്തി ഒമാന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് സന്ദേശം അയച്ചാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.
ദുരന്തത്തിൽ ഇരയായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അഗാധമായ അനുശോചനവും ദു:ഖവും രേഖപ്പെടുത്തുന്നതായും സുൽത്താൻ സന്ദേശത്തിലൂടെ അറിയിച്ചു. ദുരന്തത്തിൽ യുഎഇയും ബഹ്റൈനും കേരളത്തിന് അനുശോചനം അറിയിച്ചിട്ടുണ്ട്.