നബി ദിനത്തോടനുബന്ധിച്ച് ഒമാനിൽ 175 തടവുകാരെ മോചിപ്പിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ആണ് 175 തടവുകാർക്ക് മോചനം നൽകി ഉത്തരവിട്ടത്.
വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് തടവ് അനുഭവിച്ചിരുന്നവരെയാണ് സുൽത്താൻ മോചിതരാക്കിയത്. മോചിതരായവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇവരിൽ പ്രവാസികളും ഉൾപ്പെടുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.