78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് ഇന്ത്യ. ഈ അവസരത്തിൽ ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിനും ഇന്ത്യൻ ജനതയ്ക്കും ആശംസകൾ നേർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്.
ഇന്ത്യൻ പ്രസിഡൻ്റിന് ആയുരാരോഗ്യവും സന്തോഷങ്ങളും നേരുന്നതായും രാജ്യത്തെ ജനങ്ങൾക്ക് ഐശ്വര്യം ഉണ്ടാകട്ടെയെന്നും സുൽത്താൻ സ്വാതന്ത്ര്യദിന സന്ദേശത്തിലൂടെ അറിയിച്ചു.