യു.എ.ഇ യുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ ഭൂമിയിലേക്കുള്ള യാത്ര ഒരു ദിവസം കൂടി നീളും. സംഘം സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച ഭൂമിയിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ശനിയാഴ്ചയായിരിക്കും സംഘം ഭൂമിയിലേക്ക് തിരിക്കുക.
സ്പേസ് എക്സ് ബഹിരാകാശ പേടകത്തിലായിരിക്കും അൽ നെയാദിയുടെ മടക്കയാത്ര. എൻഡവർ എന്ന് പേരിട്ട സ്പേസ് എക്സ് ബഹിരാകാശ പേടകം ശനിയാഴ്ച പുറപ്പെട്ട് ഫ്ളോറിഡയിലെ തീരത്ത് ഇറങ്ങാനാണ് പദ്ധതി. പേടകത്തിന്റെ ലാൻഡിങ് സമയം കൃത്യമായി പ്രഖ്യാപിച്ചിട്ടില്ല.
ആറുമാസക്കാലം നീണ്ടുനിന്ന ദൗത്യത്തിനായി കഴിഞ്ഞ മാർച്ച് മൂന്നിനാണ് സുൽത്താൻ അൽ നെയാദി ബഹിരാകാശ നിലയത്തിലേക്ക് പോയത്. ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച അറബ് വംശജനാണ് അൽ നെയാദി. കൂടാതെ ബഹിരാകാശത്ത് ഏഴ് മണിക്കൂർ നടന്നതുൾപ്പെടെ ഒട്ടേറെ റെക്കോഡുകൾ സ്വന്തം പേരിലെഴുതി ചേർത്താണ് മടക്കം.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയതിന് പിന്നാലെ ഒട്ടേറെ ചിത്രങ്ങളും വീഡിയോകളുമാണ് അദ്ദേഹം പങ്കുവച്ചത്.
Congratulations to Crew-7 on their safe arrival at the @Space_Station. In the next few days, they will receive the handover from Sultan and his crewmates. Sultan and Crew-6 are now preparing to return to Earth, and we are ready to welcome them back! https://t.co/0X3pcws4jz
— Salem AlMarri سالم حميد المري (@Salem_HAlMarri) August 28, 2023