യുഎഇയിലെ ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നെയാദി കഴിഞ്ഞ ദിവസമാണ് ഭൂമിയിലേക്ക് മടങ്ങി എത്തിയത്. അതിന് ശേഷമുള്ള ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ട്വിറ്ററിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറ് മാസത്തെ ദൗത്യത്തിന് ശേഷം ഭൂമിയിൽ സുരക്ഷിതമായി ഇറങ്ങിയിട്ട് 24 മണിക്കൂർ കഴിഞ്ഞിരിക്കുന്നു. പിന്തുണയുമായി കൂടെ നിന്ന എല്ലാവർക്കും നന്ദി എന്ന് അൽ നെയാദി കുറിച്ചു.
കാൽക്കീഴിൽ ഗുരുത്വാകർഷണത്തോടെയും ഹൃദയത്തിൽ ഊഷ്മളതയും നിറച്ചുകൊണ്ടാണ് നിങ്ങൾക്ക്എ വേണ്ടി ഇത് എഴുതുന്നത്. എല്ലാവരും പങ്കുവച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. കൂടാതെ ഈ യാത്രയിൽ ഭാഗമായ എല്ലാവർക്കും നന്ദി. ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണ്. ഉടൻ തന്നെ എല്ലാവരെയും കാണാൻ എത്തുമെന്നും അൽ നെയാദി ട്വിറ്ററിൽ കുറിച്ചു. അതേസമയം ഇതിനോടകം തന്നെ അൽ നെയാദിയുടെ കുറിപ്പ് വൈറലായിട്ടുണ്ട്.