ഇറാഖിലെ ചതുപ്പുനിലത്തിന് മുകളിലൂടെ വാണിജ്യ വിമാനം പറക്കുന്ന ചിത്രം പകർത്തി എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് എടുത്ത ചിത്രമാണ് അൽനെയാദി പങ്കുവെച്ചത്. വിമാനം സഞ്ചരിക്കുന്നതിനേക്കാൾ 40 മടങ്ങ് ഉയരത്തിൽനിന്നാണ് ചിത്രം പകർത്തിയത്.
ഇറാഖിലെ താരതമ്യേന ഒറ്റപ്പെട്ട ഹവ്ർ അൽ ദൽമാജ് ചതുപ്പ് പ്രദേശത്തുകൂടിയാണ് വിമാനം പറക്കുന്നത്. വിമാനത്തിൽനിന്നുളള നീരാവി നേരരേഖയായി ആകാശക്ക് അടയാളം തീർക്കുന്നതും വ്യക്തമാണ്. ഇറാഖിലെ വംശനാശഭീഷണി നേരിടുന്ന പക്ഷിമൃഗാദികളൾ വളരുന്ന തണ്ണീർത്തടങ്ങളും ചിത്രത്തിൽ പതിഞ്ഞിട്ടുണ്ട്.
വിമാനം ഇറാഖിന് മുകളിലൂടെ കടന്നുപോകുമ്പോൾ 400 എംഎം ക്യാമറ ലെൻസ് ഉപയോഗിച്ചാണ് ഫോട്ടോ പകർത്തിതെന്നും അൽനെയാദി സൂചിപ്പിച്ചു. “വാണിജ്യ വിമാനങ്ങൾ സാധാരണയായി ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ഉയരത്തിലാണ് പറക്കുന്നത്. ആറ് മാസത്തെ ബഹിരാകാശ ദൌത്യത്തിനായി കഴിഞ്ഞ മാർച്ച് മൂന്നിനാണ് സുൽത്താൻ അൽ നെയാദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.