ബഹിരാകാശത്ത് വെച്ച് പുസ്തകം പ്രകാശനം ചെയ്ത് യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം എഴുതിയ കുട്ടികൾക്കായുള്ള പുസ്തകമാണ് നെയാദി ബഹിരാകാശത്തുവെച്ച് പ്രകാശനം ചെയ്തത്.
‘മരുഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക്’ എന്നാണ് പുസ്തകത്തിന്റെ പേര്. ആദ്യമായാണ് കുട്ടികൾക്കായുള്ള പുസ്തകം ബഹിരാകാശത്ത് വെച്ച് പ്രകാശനം ചെയ്യപ്പെടുന്നത്. സെപ്റ്റംബർ 18 മുതൽ പുസ്തകം വിപണിയിൽ ലഭ്യമായിത്തുടങ്ങും. ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഭൂമിയിലേയ്ക്ക് മടങ്ങാനാരിക്കെയാണ് അദ്ദേഹം പുസ്തക പ്രകാശനം നടത്തിയത്. ഏറ്റവും കൂടുതൽ കാലം ബഹിരാകാശനിലയത്തിൽ ചെലവഴിക്കുന്ന ആദ്യ എമറാത്തി, സ്പേസ് വാക്ക് നടത്തിയ ആദ്യ അറബ് പൗരൻ എന്നീ റെക്കോർഡുകളും സുൽത്താൻ അൽ നെയാദി സ്വന്തമാക്കി.
وصلني من المكتب الإعلامي لحكومة دبي الكتاب الجديد لصاحب السمو الشيخ محمد بن راشد آل مكتوم المخصص للأطفال بعنوان "من الصحراء إلى الفضاء"… يتميز الكتاب بتصاميم ورسومات جميلة على يد مبدعين إماراتيين. ومن الفضاء أشارككم قصة ضمن الكتاب حول "مسبار الأمل" ورحلتنا بطموح زايد نحو الفضاء.… pic.twitter.com/4bp99dBOUf
— Sultan AlNeyadi (@Astro_Alneyadi) September 1, 2023