സുഡാനിനിൽ സൈനിക അർദ്ധ സൈനിക വിഭാഗങ്ങൾതമ്മിൽ സംഘർഷം രൂക്ഷണാമയതോടം മുൻ കരുതലുമായി രാജ്യങ്ങൾ. സൌദി ദേശീയ വിമാനകമ്പനിയായ സൌദിയയും , എയർ അറേബ്യ വിമാനങ്ങളും യുഎഇയുടെ എമിറേറ്റ്, ഫ്ളൈ ദുബായ് വിമാനങ്ങളും സുഡാനിലേക്കുളള യാത്ര നിർത്തിവച്ചു.
ഇതിനിടെ സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിന് നേരെ സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ വെടിയുതിർത്തെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.ശനിയാഴ്ച രാവിലെ 7.30ന് റിയാദിലേക്ക് പറന്നുയരുന്നതിന് മുമ്പാണ് എയർബസ് 4330 (ഫ്ലൈറ്റ് നമ്പർ 59458) ന് നേരെ വെടിവെപ്പുണ്ടായതെന്ന് സൗദിയ അധികൃതർ വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് വിമാനസർവ്വീസുകൾ താത്കാലികമായി നിർത്തിവച്ചത്. ഏപ്രിൽ 12 വരെ എമിറേറ്റ്സ് സർവ്വീസുകൾ റദ്ദാക്കി. അനശ്ചിത കാലത്തേക്കാണ് എയർ അറേബ്യയുടെ സർവ്വീസുകൾ നിർത്തലാക്കിയത്.ആഭ്യന്തര കാലാപത്തെ തുടർന്നാണ് സുഡാനിൽ ഏറ്റുമുട്ടൽ ശക്തമായത്.