ഇന്നലെയാണ് യുഎഇ പ്രൗഡഗംഭീരമായി പതാക ദിനം ആഘോഷിച്ചത്. പതാക ദിനത്തിന്റെ ഭാഗമായി 6,000 പതാകകൾ കൊണ്ട് തീർത്ത ദുബായ് നേതൃത്വത്തിന്റെ മനോഹരമായ ആകാശ ദൃശ്യം ശ്രദ്ധനേടുകയാണ്.
ദുബായിലെ ഉമ്മു സുഖീം ബീച്ചിലാണ് 6,000 പതാകകൾ ചേർത്ത് അതിമനോഹരമായി ദുബായുടെ നേതൃത്വത്തിന്റെ ചിത്രം സൃഷ്ടിച്ചത്. ദുബായ് പ്രസ് ക്ലബ് എക്സിൽ പോസ്റ്റ് ചെയ്തതാണ് ഈ മനോഹരമായ വീഡിയോ. 35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ദുബായുടെ ബഹുമാനപ്പെട്ട നേതൃത്വത്തോടുള്ള നന്ദിയെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്നതാണ് ഫ്ലാഗ് ഗാർഡൻ എന്ന ക്യാപ്ക്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് അഹമ്മദ് അൽ മഖ്തൂം റാഷിദ് അൽ മക്തൂം എന്നിവരുടെ ഛായാചിത്രങ്ങളാണ് 6,000 പതാകകൾ ചേർത്ത് നിർമ്മിച്ചത്. ബുർജ് അൽ അറബിന്റെ പശ്ചാത്തലത്തിൽ ഉമ്മു സുഖീം ബീച്ചിൽ സ്ഥിതി ചെയ്യുന്ന ഫ്ലാഗ് ഗാർഡൻ 2024 ജനുവരി 10 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും.
The Flag Garden creatively reflects Dubai’s spirit and its gratitude to its leadership, featuring 6,000 flags arranged to create portraits of @HHShkMohd, @HamdanMohammed, @MaktoumMohammed and @AhmedMohammed , on Umm Suqeim beach. @DXBMediaCouncil @dubaimediainc @Brand_Dubai… pic.twitter.com/klLnirawKZ
— نادي دبي للصحافة (@DubaiPressClub) November 3, 2023