പതിനഞ്ച് വയസ് പൂര്‍ത്തിയായ വിദ്യാര്‍ത്ഥികൾക്ക് അവധക്കാലത്ത് തൊഴില്‍ പരിശീലനനത്തിനും പണസമ്പാദനത്തിനും അവസരമൊരുക്കി യുഎഇ മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം. കര്‍ശന നിബന്ധനകളോടെയാണ് സര്‍ക്കാര്‍ അനുമതി.
മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികൾക്ക് തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുളളൂ. അതേസമയം തൊഴില്‍ കരാറില്‍ വേതനം, അവധി, പ്രതിദിന ജോലി സമയം, ജോലിയുടെ സ്വഭാവം എന്നിവ വ്യക്തമാക്കണം. കരാറിന്‍റെ കാലാവധി പരമാവധി മൂന്ന് മാസമാണ്. വ്യവസ്ഥകൾവെച്ച് വിദ്യാര്‍ത്ഥികളെ തൊഴിലെടുപ്പിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഫാക്ടറികളില്‍ രാത്രി സമയത്തെ തൊഴില്‍ പരിശീലനം അനുവദിക്കില്ല. രാവിലെ എട്ട് മുതല്‍ വൈകിട്ട് 6 വരെയാണ് വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സമയം. പരമാവധി ആറ് മണിക്കൂറാണ് ജോലി സമയം. നാല് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ജോലിയെടുപ്പിക്കരുത്. തൊഴിലൊ പരിശീലനമൊ പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകൾ നല്‍കണമെന്നും ഈ കാലയളവിലെ തൊഴില്‍ പ്രകടനം വിലയിരുത്തമെന്നും മാനവവിഭവശേഷി മന്ത്രാലയം നിര്‍ദ്ദേശിച്ചു.
തൊഴില്‍ കരാറിന് പുറത്തുളള അവധിയ്ക്കും സേവനകാല ആനുകൂല്യങ്ങൾക്കും അര്‍ഹതയുണ്ടായിരിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. പരിശീലന സമയം തൊഴില്‍ സമയമായി കണക്കായിയാണ് വേതനം നിശ്ചയിക്കുക.