ഖത്തറില്‍ സ്കൂൾ ബസ്സിനുളളില്‍ മരിച്ച മിന്‍സ മറിയയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പുലര്‍ച്ചെയുളള ഖത്തര്‍ എയര്വേയസിലാണ് മൃതദേഹം നാട്ടിലേക്ക് എത്തിക്കുക. . പിതാവ് അഭിലാഷിന്റെ നാടായ കോട്ടയം ചിങ്ങവനത്താണ് സംസ്കാരം നടക്കുക. അഭിലാഷിനൊപ്പം മിന്‍സയുടെ മാതാവും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
അതേസമയം ഖത്തറില്‍ വന്‍ജനാവലിയാണ് മിന്‍സയ്ക്ക് യാത്രാമൊഴി നല്‍കാനെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അല്‍വക്ര എമര്‍ജന്‍സി ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ മിന്‍സയെ കാണാന്‍ നിരവധി ആളുകൾ തടിച്ചുകൂടി. അല്‍ വക്രയില്‍ കെജി വണ്‍ വിദ്യാര്‍ത്ഥിയായ മിന്‍സ സ്കൂൾ ബസ്സില്‍ ഉറങ്ങിപ്പോയതാണ് അത്യാഹിതത്തിന് കാരണം.
സംഭവുമായി ബന്ധപ്പെട്ട് സ്കൂൾ ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രാലയലും ആഭ്യന്തര – ആരോഗ്യ മന്ത്രാലയങ്ങളും ചേര്‍ന്ന് സമഗ്ര അന്വേഷണവും നടത്തി വരികയാണ്. കഴിഞ്ഞ ഞായറാഴ്ച മിന്‍സയുടെ നാലാം പിറന്നാൾ ദിനത്തിലാണ് ദാരുണ മരണം സംഭവിച്ചത്.