വെളിച്ചം ഉദിച്ചെത്തുന്ന ഷാർജയുടെ കഥ

Date:

Share post:

ശിലായുഗകാലം മുതൽക്കേ മനുഷ്യവാസം ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ഒരു മരുഭൂ പ്രദേശമാണ് ഇന്ന് ആഗോള പ്രശസ്തമായ ഷാർജ. യുഎഇയിൽ ദുബായ്ക്കും അജ്മാനും ഇടയിലുളള ചെറിയ ഭൂപ്രദേശം. അറബ് ലോകത്തെ സാംസ്കാരിക തലസ്ഥാനം എന്ന അടയാളപ്പെടുത്തലോടെയാണ് ഇന്ന് ഷാർജ എന്ന നാട് ലോകത്ത് തല ഉയർത്തി നിൽക്കുന്നത്.

ഷാർജ എന്നാൽ കിഴക്കുദിക്ക് എന്നാണ് അറബിയിൽ അർത്ഥം. മത്സ്യബന്ധനത്തെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ഒരു ജനത കാലാന്തരത്തിൽ വ്യാപാര ശ്യഖലയുടെ വാതിലുകൾ തുറന്നു. 1940-കളുടെ അവസാനം വരെ മുത്തുകളും കടൽ വിഭവങ്ങളും ലോകത്തിന് കൈമാറുന്ന പ്രധാന കേന്ദ്രമായിരുന്നു ഷാർജ. നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ചരിത്രത്തിൻ്റെയും കഠിനാധ്വാനത്തിൻ്റേയും ഇച്ഛാശക്തിയുടേയും കരുത്തോടെയാണ് പഴയ ഷാർജ ഇന്നത്തെ ഷാർജയിലേക്ക് കുതിച്ചെത്തിയത്.

പതിനേഴാം നൂറ്റാണ്ട് മുതൽ ഒരു കുടുംബമാണ് ഷാർജ ഭരിക്കുന്നത്. എന്നാൽ അരനൂറ്റാണ്ട് മുമ്പ് ഷാർജ എമിറേറ്റ് ഒരു ചരിത്രപരമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. അന്നാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ ഭരണാധികാരിയായി സ്ഥാനം ഏറ്റെടുത്തത്. ഖവാസിം ഭരണാധികാരികളുടെ ശൃംഖലയിലെ 18-ആമത്തെ ഭരണാധികാരിയായിരുന്നു അദ്ദേഹം.

ഷെയ്ഖ് ഡോ. സുൽത്താൻ്റെ ഭരണത്തിൻ കീഴിൽ ഷാർജ സമാനതകളില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കുകയായിരുന്നു. 1971ൽ യുഎഇ രൂപീകൃതമായപ്പോൾ ഷാർജയും അംഗമായി. ഇക്കാലത്തിനിടെ സ്വന്തമാക്കിയ നേട്ടങ്ങൾക്ക് തിലകക്കുറിയെന്നോണം 1998ലാണ് ഷാർജ നഗരത്തെ അറബ് ലോകത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ചത്. 2015ൽ ലോകാരോഗ്യസംഘടന ആരോഗ്യ നഗരമായി ഷാർജയെ തെരഞ്ഞെടുത്തതും ശ്രദ്ധേയമാണ്.

1979 ഏപ്രിൽ 18ന് ഒരു നാടകവേദിയിൽവച്ച് ഡോ. ഷെയ്ഖ് സുൽത്താൻ രാജ്യത്തെ യുവജനങ്ങളോട് തൻ്റെ കാഴ്ചപ്പാട് വിശദീകരിച്ചു. രാജ്യത്ത് സിവിൽ നിർമ്മാണത്തിലെ ‘കോൺക്രീറ്റ്’ വിപ്ലവം അവസാനിപ്പിക്കാനും പകരം ‘സാംസ്കാരിക വിപ്ലവം’ കൊണ്ടുവരാനും സമയമായെന്നായിരുന്നു ആഹ്വാനം. ആ വാക്കുകൾ പൂർണമാകുന്ന നിലയിലേക്ക് ഷാർജ സാംസ്കാരിക ലോകത്ത് പുതുചരിത്രം രചിക്കുകയായിരുന്നു. മാനവികത ഉയർത്തിപ്പിടിച്ചും ഇസ്‌ലാമിക സംസ്‌കാരത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചും അറബ് ഭാഷയെ ശക്തിപ്പെടുത്തിയുമാണ് ഷാർജയുടെ മുന്നേറ്റങ്ങൾ.

യുഎഇയിൽ ആദ്യമായി ഒരു വിമാനത്താവളം സ്ഥാപിച്ചത് ഷാർജയിലാണ്. 1979 ഏപ്രിൽ 21-ന്. എമിറേറ്റിനെ ലോകവുമായി ബന്ധിപ്പിക്കുന്ന ഷാർജ അന്താരാഷ്ട്ര വിമാനത്താവളം. അതേവർഷം ആരംഭിച്ച ഖോഫർക്കാൻ തുറമുഖവും ഷാർജയുടെ വ്യവസായ ചരിത്രത്തിൻ്റെ നട്ടെല്ലായി. ശൈഖ് ഡോ.സുൽത്താൻ്റെ നേതൃത്വത്തിൽ 1981ലാണ് ഷാർജയിൽ സാംസ്കാരക വകുപ്പ് രൂപംകൊണ്ടത്. 1982 മുതൽ നടന്നുവരുന്ന ഷാർജ പുസ്തകമേളയും ഇന്ന് ലോക ശ്രദ്ധേയമാണ്.

ഇന്ന് യുഎഇയിലെ ആഭ്യന്തര ഉല്പാദനത്തിൻ്റെ 7.4 ശതമാനം സംഭാവനയും ഷാർജയിൽ നിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ആധുനിക നഗരമായി വളരുമ്പോഴും മാനവികതയും സാംസ്കാരിക തനിമയും ഉയർത്തിപ്പിടിക്കുന്ന നഗരമെന്ന അംഗീകാരം അടിയറവയ്ക്കാൻ തയ്യാറാകാതെയാണ് ഷാർജയുടെ സഞ്ചാരം.

ഏറ്റവും ഒടുവിൽ ഒരു നാടിൻ്റെ സാംസ്കാരിക – പൈതൃക പാരമ്പര്യങ്ങൾ ലോകത്തോട് വിളിച്ചുപറയുന്നതിനും അടയാളപ്പെടുത്തുന്നതിനും പുതിയ ലോഗോയും െഎഡൻ്റിറ്റിയും തയ്യാറാക്കിയിരിക്കുകയാണ് ഷാർജ. നാടിൻ്റെ തനതായ സവിശേഷതകളെ ലോകമെങ്ങുമെത്തിക്കുന്നതിനായുളള റീബ്രാൻഡിംഗ്. പുതിയ ലോകത്തേക്കുളള ഷാർജയുടെ പുതിയ ചുവടുവയ്പ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

38 ദിവസത്തെ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും; ഡിസംബർ 6 മുതൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ (ഡിഎസ്എഫ്) ഭാഗമായി 38 ദിവസത്തെ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും സംഘടിപ്പിക്കും. ഡിസംബർ 6 മുതൽ അടുത്ത വർഷം ജനുവരി...

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് അജ്മാൻ പൊലീസ്

യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച വാഹനങ്ങൾ അജ്മാൻ പൊലീസ് പിടിച്ചെടുത്തു. അജ്‌മാൻ ബീച്ച് റോഡിൽ വെച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിനിടെ...

രാജ്യത്തുടനീളമുള്ള പള്ളികളിൽ മഴ പ്രാർത്ഥന നടത്താൻ ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡൻ്റ്

യുഎഇയിലുടനീളമുള്ള പള്ളികളിൽ മഴ പെയ്യുന്നതിനായി പ്രാർത്ഥന നടത്താൻ ആഹ്വാനം. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയാകുന്നു; വരൻ വെങ്കടദത്ത സായ്

ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരൻ. ഡിസംബർ...