ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്. കാറിന്റെ പിന്നിലെ ചില്ല് തകർന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. രാഹുലിന്റെ കാറിന് നേരെ തുടർച്ചയായി കല്ലേറ് ഉണ്ടാവുകയായിരുന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തുറന്ന കാറിന് നേരെയായിരുന്നു ആക്രമണം. ബിഹാർ- ബംഗാൾ അതിർത്തിയിലാണ് ആക്രമണം ഉണ്ടായത്.
ബംഗാളിൽ മാൾഡയ്ക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. രാഹുലിന് സുരക്ഷ ഒരുക്കേണ്ടത് ബംഗാൾ സർക്കാരാണ്. രാഹുലിന് സുരക്ഷ ഒരുക്കുന്നതിൽ ബംഗാൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായും കോൺഗ്രസ് ആരോപിച്ചു.
സംഭവ സമയത്ത് കാറിൽ രാഹുൽ ഗാന്ധിക്കൊപ്പം അധിർ രഞ്ജൻ ചൗധരിയുമുണ്ടായിരുന്നു. ബിഹാറിലെ കതിഹാറിൽനിന്ന് ന്യായ് യാത്ര ബംഗാളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള പതാക കൈമാറ്റ ചടങ്ങു നടക്കുന്നതിനിടെയാണ് സംഭവം. ഈ സമയം രാഹുൽ ബസിന്റെ മുകളിൽനിൽക്കുകയായിരുന്നെന്നാണ് വിവരം.
Rahul Gandhi’s car attacked in Malda, WB.
Why congress is silent and not demanding security from @MamataOfficial ?
— Dharmendra Chhonkar (@yoursdharm) January 31, 2024