മോഹൻലാലുമായി ഒരു പ്രശ്നവുമില്ലെന്ന് ശ്രീനിവാസൻ. ലാലുമായി ഒരു പുതിയ സിനിമ ഉണ്ടാകും എന്നും ശ്രീനിവാസൻ പറഞ്ഞു. വിനീത് ശ്രീനിവാസന്റെ സിനിമയായിരിക്കും ചിലപ്പോൾ ആദ്യം നടക്കുക എന്നും ശ്രീനിവാസൻ വ്യക്തമാക്കി.
മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ഞങ്ങളെ ഒരു സിനിമയിൽ ഒന്നിപ്പിക്കാൻ സംവിധായകൻ പ്രിയദർശന് ആഗ്രഹമുണ്ട്. സത്യൻ അന്തിക്കാടിന് എപ്പോഴും അതാണ് ഇഷ്ടമെന്നും ശ്രീനിവാസൻ പറഞ്ഞു. സത്യന് പ്ലാനൊന്നുമില്ല. പ്രിയന് പ്ലാനുണ്ട് എന്നും ശ്രീനിവാസൻ വ്യക്തമാക്കി.
നടൻ മോഹൻലാലിനോട് ഇഷ്ടമല്ലേ എന്ന ചോദ്യത്തിനും ശ്രീനിവാസൻ മറുപടി പറഞ്ഞു. വെറുക്കാൻ കാരണങ്ങളൊന്നും അങ്ങനെ വലുതായി ഉണ്ടായിട്ടില്ല എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. ഞാൻ ഒന്നും ഒളിപ്പിച്ച് വയ്ക്കുന്ന പ്രകൃതക്കാരനല്ല. അത് ആൾക്കാർക്ക് ഇഷ്ടമായിരിക്കില്ല എന്നും ശ്രീനിവാസൻ വ്യക്തമാക്കി. പരസ്പരം ശത്രുതയിലാണെന്ന് പറയുന്നതുകൊണ്ട് ആൾക്കാർക്ക് എന്തെങ്കിലും ഗുണമുണ്ടാകുമെന്നും ശ്രീനിവാസൻ വ്യക്തമാക്കി.