‘മലയാള സിനിമയെ തകർത്തത് താരമേധാവിത്വം; മമ്മൂട്ടിയും മോഹൻലാലുമല്ല സിനിമാ വ്യവസായം ഭരിക്കേണ്ടത്’; ശ്രീകുമാരൻതമ്പി

Date:

Share post:

താരമേധാവിത്വമാണ് മലയാള സിനിമയെ തകർത്തതെന്നും മമ്മൂട്ടിയും മോഹൻലാലുമല്ല സിനിമാ വ്യവസായം ഭരിക്കേണ്ടതെന്നും തുറന്നടിച്ച് ശ്രീകുമാരൻതമ്പി. മലയാള സിനിമാ മേഖലയിലുണ്ടായ ചില സംഭവങ്ങളേത്തുടർന്നായിരുന്നു ശ്രീകുമാരൻതമ്പിയുടെ പ്രതികരണം. അമ്മയിൽ നിന്നുള്ള മോഹൻലാലിന്റെ രാജി ഭീരുത്വമാണ്. വനിതകളെ രക്ഷിക്കാനല്ല, പകരം മലയാള സിനിമയെ ഒന്നടങ്കം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇന്ത്യയിലെ മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. അവരല്ല സിനിമാ വ്യവസായം ഭരിക്കേണ്ടത്. താൻ സംവിധാനം ചെയ്‌ത യുവജനോത്സവം എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ നായകസ്ഥാനത്തെത്തുന്നത്. പിന്നീട് അദ്ദേഹം എന്റെ സിനിമയ്ക്ക് ഡേറ്റ് തന്നിട്ടില്ല. മെഗാ സ്റ്റാർ, സൂപ്പർ സ്റ്റാർ എന്നീ പേരുകൾ പണ്ടില്ലായിരുന്നു. ഇരുവർക്കും വേണ്ടിയാണ് ഇതുണ്ടായത്. രണ്ടു പേരും ഞാനുൾപ്പെടെയുള്ള പഴയകാല നിർമാതാക്കളെ ഒതുക്കി.

നായകനായിരുന്ന രതീഷിനെ വില്ലൻ സ്ഥാനത്തേക്ക് മാറ്റിയിട്ടാണ് മുന്നേറ്റത്തിൽ മമ്മൂട്ടിയെ നായകനാക്കിയത്. അതുവരെ വിനീതനായിരുന്ന മമ്മൂട്ടിയെ പിന്നീട് കണ്ടിട്ടില്ല. ഒരു സിനിമയിൽ പാട്ടെഴുതുന്നതിൽനിന്നു പോലും തന്നെ വിലക്കാൻ അദ്ദേഹം ശ്രമിച്ചു. കുറച്ചുകാലം സുരേഷ് ഗോപിയും ഈ നിരയിലുണ്ടായിരുന്നു.

അമ്മ മാക്ടയെ തകർത്തു. അമ്മയുടെ ആൾക്കാർ ഫെഫ്കയെ കൈപ്പിടിയിലൊതുക്കി. അവർ പറയുന്നവരെ സംവിധായകരാക്കണമെന്ന് നിർദേശിച്ചു. താനുൾപ്പെട്ട ദേശീയ ചലച്ചിത്ര അവാർഡ് കമ്മിറ്റിയാണ് മമ്മൂട്ടിക്കും മോഹൻലാലിനും ദേശീയ പുരസ്‌കാരം നൽകിയത്. എതിർക്കാൻ ശ്രമിച്ചിരുന്നില്ല. ശ്രീകുമാരൻതമ്പി ഫൗണ്ടേഷൻ്റെ പുരസ്‌കാരം മോഹൻലാലിന് നൽകണമെന്ന നിർദേശം വന്നപ്പോഴും സമ്മതിക്കുകയായിരുന്നു. പുതിയ നടന്മാർ വന്നതോടെ ഈ പവർ ഗ്രൂപ്പ് തകർന്നു.

മലയാള സിനിമയിൽ പുരുഷാധിപത്യമുണ്ട്. നടന് കിട്ടുന്ന പ്രതിഫലത്തിന്റെ വളരെക്കുറവാണ് നടിമാർക്ക് കിട്ടുന്നത്. ഒരു സിനിമയുടെ നിർമാണച്ചെലവിന്റെ 10 ശതമാനമായിരുന്നു പ്രേംനസീറിൻ്റെ പ്രതിഫലം. കുറവല്ലാത്ത പ്രതിഫലം ഷീലയ്ക്കും ലഭിച്ചിരുന്നു. ഇന്ന് നിർമാണച്ചെലവിൻ്റെ മൂന്നിലൊന്നാണ് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നത്. അവർ പണക്കാരാകുന്നു. 23 സിനിമകൾ നിർമ്മിച്ച ഞാൻ ഇപ്പോഴും ധനികനല്ല.

വനിതകളെ രക്ഷിക്കാനല്ല, പകരം മലയാളസിനിമയെ ഒന്നടങ്കം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അമ്മയിൽ നിന്നുള്ള മോഹൻലാലിന്റെ രാജി ഭീരുത്വമാണ്. നേരിടാനുള്ള ധൈര്യം ഉണ്ടാകണം. മുകേഷ് രാജിവെയ്ക്കണമെന്നാണ് അഭിപ്രായമെങ്കിലും പാർട്ടിയാണ് അത് തീരുമാനിക്കേണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി പുറത്തുവിടണം” എന്നും ശ്രീകുമാരൻതമ്പി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വിസ്മയക്കാഴ്ചയായി ദുബായ് റൈഡ്; ഷെയ്ഖ് സായിദ് റോഡിൽ നിരന്നത് പതിനായിരക്കണക്കിന് സൈക്കിളുകൾ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ച ദുബായ് റൈഡിൽ അണിനിരന്നത് പതിനായിരക്കണക്കിന് സൈക്കിളുകളാണ്. ഷെയ്ഖ് സായിദ് റോഡിലൂടെ വിവിധ ​ഡ്രസ് കോഡുകളിൽ രാവിലെ മുതൽ...

ലൈബ്രറികൾക്ക് പുസ്തകങ്ങൾ വാങ്ങാൻ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

ഷാർജയിലെ ലൈബ്രറികൾക്ക് പുസ്‌തകങ്ങൾ വാങ്ങാനായി 45 ലക്ഷം ദിർഹം അനുവദിച്ചു. യുഎഇ സുപ്രീം കൗൺസിലംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ്...

ചരിത്രം സൃഷ്ടിക്കാൻ യുഎഇയിൽ ‘പറക്കും ടാക്സികൾ’ വരുന്നു; അടുത്ത വർഷം സർവ്വീസ് ആരംഭിക്കും

യുഎഇയുടെ ​ഗതാ​ഗത വികസന വഴിയിലെ ചരിത്രമാകാൻ പറക്കും ടാക്സികൾ വരുന്നു. 2025-ന്റെ അവസാനത്തോടെ യുഎഇയുടെ മാനത്ത് പറക്കും ടാക്സികൾ സർവ്വീസ് ആരംഭിക്കുമെന്ന് ഇലക്ട്രിക് ഫ്ലയിങ്...

നടൻ ഡൽഹി ​ഗണേഷ് അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ​ഗണേഷ് (80) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ്...