റാസൽഖൈമയിലെ അൽ വതൻ റോഡിൽ വേഗപരിധിയിൽ മാറ്റം വരുത്തി റാസൽഖൈമ പൊലീസ്. ഈ പാതയിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായിട്ടാണ് ഈ നീക്കം.
വേഗപരിധി ഇപ്പോൾ 100 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായാണ് ഉയർത്തുക.
പുതിയ സ്പീഡ് നിയന്ത്രണത്തെക്കുറിച്ച് റോഡ് ഉപയോക്താക്കളെ അറിയിക്കുകയും പുതുക്കിയ പരിധി പാലിക്കാൻ യാത്രക്കാരെ ഓർമ്മിപ്പിച്ചുകൊണ്ട് റാസൽ ഖൈമ പോലീസിൻ്റെ X-ലെ ഔദ്യോഗിക അക്കൗണ്ടിലാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.