ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്നികുൽ കോസ്മോസിന്റെ അഗ്നിബാൻ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു. സെമി ക്രയോജനിക് എൻജിൻ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യ പരീക്ഷണമാണിത്. വിക്ഷേപണ വിജയത്തിന് പിന്നാലെ ഐഎസ്ആർഒ ദൗത്യത്തെ അഭിനന്ദിച്ചു. വിക്ഷേപണത്തെ പ്രധാന നാഴികക്കല്ല് എന്നാണ് ഇസ്രോ വിശേഷിപ്പിച്ചത്. നാല് തവണ റദ്ദാക്കിയതിന് ശേഷമാണ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്.
സോർട്ടഡ് എന്ന് പേരിട്ട ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിൽ ആദ്യമായി സെമി ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ച റോക്കറ്റ് കൂടിയാണ് അഗ്നികുൽ കോസ്മോസ്. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി റോക്കറ്റ് വിക്ഷേപണം നടത്തുന്നത് ഇത് രണ്ടാം തവണയാണ്. ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പാണ് അഗ്‌നികുൽ കോസ്‌മോസ്.
പൂർണമായും തദ്ദേശീയമായി നിർമിച്ചതാണ് അഗ്നിബാൻ സബ് ഓർബിറ്റൽ ടെക്ക് ഡെമോൺസ്ട്രേറ്റർ എന്ന റോക്കറ്റ്. ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് ത്രീഡി പ്രിന്റഡ് സെമി ക്രയോജനിക് റോക്കറ്റ് എൻജിനായ അഗ്നിലൈറ്റ് എൻജിന്റെ പരീക്ഷണമാണ് ദൗത്യത്തിന്റെ ലക്ഷ്യം. വാതകരൂപത്തിലും ദ്രവരൂപത്തിലുമുള്ള ഇന്ധനങ്ങളുടെ മിശ്രിതം ഉപയോഗിച്ചുള്ള സെമി ക്രയോജനിക് പ്രൊപ്പൽഷൻ സംവിധാനമാണ് റോക്കറ്റിലുള്ളത്. വിക്ഷേപണച്ചെലവ് വലിയതോതിൽ കുറയ്ക്കാൻ സെമി ക്രയോജനിക് എൻജിനുകൾക്കാകും. നിലവിലുള്ള ക്രയോജനിക് എൻജിനുകളിൽ ദ്രവീകൃത ഹൈഡ്രജനും ഓക്സിജനുമാണ് ഉപയോഗിക്കുന്നത്.
Humbled to announce the successful completion of our first flight – Mission 01 of Agnibaan SOrTeD – from our own and India’s first & only private Launchpad within SDSC-SHAR at Sriharikota. All the mission objectives of this controlled vertical ascent flight were met and… pic.twitter.com/9icDOWjdVC
— AgniKul Cosmos (@AgnikulCosmos) May 30, 2024