യുഎഇയിലെ മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകൾ നടത്തുന്ന പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ മാറ്റം. യുഎഇയിലെ നാല് പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകൾ നിർത്തലാക്കാനാണ് തീരുമാനം. ജൂൺ 3 മുതലാണ് നടപടി പ്രാബല്യത്തിൽ വരികയെന്ന് എമിറേറ്റ്സ് ഹെൽത്ത് സർവീസസ് വ്യക്തമാക്കി.
ഇതനുസരിച്ച് അജ്മാൻ, റാസ് അൽ ഖൈമ, ഉം അൽ ഖുവൈൻ, ഫുജൈഹ് എന്നീ എമിറേറ്റുകളിലെ പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകളാണ് നിർത്തലാക്കുന്നത്. അജ്മാൻ പബ്ലിക് ഹെൽത്ത് സെന്റർ, റാസ് അൽ ഖൈമ പബ്ലിക് ഹെൽത്ത് സെന്റർ, ഉം അൽ ഖുവൈൻ പബ്ലിക് ഹെൽത്ത് സെന്റർ, ഫുജൈറ പബ്ലിക് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലെ മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകളാണ് അവസാനിപ്പിക്കുന്നത്.
അതേസമയം, ഈ എമിറേറ്റുകളിൽ പ്രവർത്തിക്കുന്ന EHS അംഗീകൃത മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രങ്ങളിൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി.