സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കാനുളള കര്‍ശന നീക്കവുമായി ധനവകുപ്പ്. മാനദണ്ഡങ്ങൾ ശക്തമാക്കിയതോടെ നിരവധിയാളകുൾ പദ്ധതിയ്ക്ക് പുറത്താകും.
രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉള്ളവർ പെൻഷൻ സ്കീമിന് അർഹരല്ല. റബ്ബര്‍ സബ്സിഡി വാങ്ങുന്ന കര്‍ഷകരേയും പട്ടികയില്‍നിന്ന് ഒഴിവാക്കിത്തുടങ്ങി. ഡേറ്റാബേസുമായി ഒത്തുനോക്കിയാണ് അനര്‍ഹരെ ഒഴിവാക്കുന്നത്. , 1000 സിസിയിൽ കൂടുതല്‍ ശേഷിയുളള സ്വകാര്യ വാഹനങ്ങൾ സ്വന്തമായി ഉള്ളവർക്കും ആനുകൂല്യം ലഭിക്കില്ല.
അതേസമയം 2019 ഡിസംബർ 31 വരെ സ്‌കീമിൽ ചേർന്നവര്‍ പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനും ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അനര്‍ഹരം കണ്ടെത്തുന്നതിലൂടെ പ്രതിമാസം 12 ലക്ഷം രൂപയുടെ അധിക ചെലവ് ഒഴിവാക്കാനാകുമെന്നും ധനവകുപ്പ് കണക്കുകൂട്ടുന്നു.
എന്നാല്‍ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകാന്‍ കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയായിരിക്കണം എന്നുള്ളത് അനീതിയാണെന്ന് വിമര്‍ശനം ഉയരുന്നു. 8500 രൂപ മാസ ശമ്പളമുളള ചെറുവരുമാനക്കാരുടെ വീട്ടിലെ വയോധികർക്കു പോലും പെൻഷന് അർഹത നിഷേധിക്കപ്പെടുമെന്നാണ് ആരോപണം.