സമൂഹ മാധ്യമങ്ങള്‍ക്ക് ചില നിയന്ത്രണ സംവിധാനങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍. സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഏന്തെങ്കിലും നടപടികള്‍ ആലോചിക്കുന്നുണ്ടോ എന്ന ഡല്‍ഹി ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം നലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ മാസമാണ് വിഷയത്തില്‍ നിലപാടറിയിക്കണമെന്ന് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടത്.
എന്നാല്‍ നിലവിലെ കേസുകള്‍ ഭേതഗതികളുടെ പരിധിയില്‍ പെടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. ട്വിറ്റര്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതിനെതിരേ ഒരു കൂട്ടം ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഭേതഗതികൾ നിലവിലുള്ള കേസുകളെ ബാധിക്കില്ല. നിലവിലുള്ള കേസുകള്‍ ഇപ്പോഴുള്ള നിയമത്തിന്റെ പരിധിയില്‍ വരുമെന്നും കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കിര്‍തിമാന്‍ സിങ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങൾ നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനാണ് കേന്ദ്രത്തിന്‍റെ നീക്കം.