അൽ ജദ്ദാഫിലും ബിസിനസ് ബേയിലും രണ്ട് സ്ഥലങ്ങളിലായി ഒരു കിലോമീറ്റർ റോഡിന്റെ വീതി കൂട്ടൽ ജോലികൾ പൂർത്തിയാക്കി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). റോഡ് വീതികൂട്ടൽ പൂർത്തിയായതോടെ അൽ ഖൈൽ റോഡിൽ സുഗമമായ ഗതാഗതം പ്രതീക്ഷിക്കാം.
ഗതാഗതം സുഗമമാക്കുന്നതിനും എമിറേറ്റിലുടനീളമുള്ള റോഡ് ഇൻഫ്രാസ്ട്രക്ചറിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി ആർടിഎ ഏറ്റെടുത്തിട്ടുള്ള നിരവധി പദ്ധതികളുടെ ഭാഗമായാണ് ഈ നിർമ്മാണ പദ്ധതിയും.
വാഹന ഗതാഗതത്തിൽ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന ദുബായിലെ സുപ്രധാന ട്രാഫിക് ഇടനാഴിയാണ് അൽ ഖൈൽ റോഡ് എന്ന് ആർടിഎയുടെ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസിയിലെ റോഡ്‌സ് ഡയറക്ടർ ഹമദ് അൽ ഷെഹി പറഞ്ഞു. അൽ ജദ്ദാഫിൽ ഒരു പുതിയ പാത കൂട്ടിച്ചേർക്കാനും പാതകളുടെ എണ്ണം ആറായി ഉയർത്താനും റോഡിൻ്റെ ശേഷി മണിക്കൂറിൽ 2,000 വാഹനങ്ങൾ വർധിപ്പിക്കാനും ആർടിഎ നടപടികൾ സ്വീകരിച്ചുവരുകയാണ്.