‘മാഷാ അള്ളാ, ഷെയ്ഖോ!!’, ആളറിയാതെ മലയാളി പ്രവാസി എടുത്ത സെൽഫി വൈറൽ 

Date:

Share post:

ഫൊട്ടോഗ്രഫറും ഷാർജയിലുള്ള സൂപ്പർ മാർക്കറ്റിലെ ഡെലിവറി ബോയിയുമായ കണ്ണൂർ പാനൂർ സ്വദേശി സിറാജ് വി.പി.കീഴ്മാടത്തിന് ഇപ്പോഴും അത്ഭുതം വിട്ടു മാറിയിട്ടില്ല. ആളറിയാതെ എടുത്ത സെൽഫിയിലെ വ്യക്തി ആരെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ ഞെട്ടലിലാണ് സിറാജ്. ആ ഞെട്ടലിന്റെ പിന്നിലുള്ള കഥ ഇങ്ങനെയാണ്…

ഫൊട്ടോഗ്രഫി ഒരു ഹോബിയായത് കൊണ്ട് തന്നെ ജോലിയുടെ ഇടവേളകളിൽ സിറാജ് ഫോട്ടോ എടുക്കാനും സമയം കണ്ടെത്താറുണ്ട്. അങ്ങനെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന എക്സ്പോഷർ രാജ്യാന്തര ഫോട്ടോ പ്രദർശനം സന്ദർശിക്കാൻ എത്തിയതായിരുന്നു സിറാജ്. നല്ല ഫോട്ടോകൾ തേടി അലയുന്നതിനിടെ ഒരു ഹാളിൽ ഏതോ ഷെയ്ഖ് നിൽക്കുന്നത് സിറാജിന്റെ ശ്രദ്ധയിൽപ്പെട്ടു. തൊട്ടടുത്ത് കുറച്ചു മാറി ഒരു കൂട്ടം പോലീസുകാരും നിൽക്കുന്നത് കണ്ടതോടെ മനസ്സിൽ ഉറപ്പിച്ചു, ഏതോ വലിയ ഷെയ്ഖ് ആണ്. ആദ്യം മടിച്ചുകൊണ്ട് സലാം ചൊല്ലി, അദ്ദേഹം സലാം മടക്കി വ അലൈക്കുമസ്സലാം ചൊല്ലി. പിന്നെ ഒട്ടും മടിച്ചില്ല, ഒരു സെൽഫി എടുത്തോട്ടെ എന്ന് ഒരൊറ്റ ചോദ്യം!

അഴുക്കു പുരണ്ട വസ്ത്രം ധരിച്ചിരുന്നതിനാൽ സമ്മതിക്കില്ല എന്നായിരുന്നു സിറാജ് കരുതിയിരുന്നത്. പക്ഷെ അവിടെയും അദ്ദേഹം ഞെട്ടിച്ചു. പുഞ്ചിരിച്ചുകൊണ്ട് തന്നെ സെൽഫിക്ക് പോസ് ചെയ്തു. രണ്ടു മൂന്ന് സെൽഫി എടുത്തു. ശേഷം സ്വയം പരിചയപ്പെടുത്തി. വൈകുന്നേരം. പരിചയക്കാരനായ ഒരു അറബിയുടെ വീട്ടിൽ സാധനങ്ങൾ ഡെലിവറി ചെയ്യാൻ പോയപ്പോൾ അദ്ദേഹത്തിന് സെൽഫികളും മറ്റു ഫോട്ടോകളും കാണിച്ചു കൊടുത്തു. അദ്ദേഹം അദ്ഭുതം കൊണ്ട് തുള്ളിച്ചാടുന്നത് കണ്ടപ്പോൾ എന്താണ് സംഭവിച്ചത് എന്ന ആശങ്കയിലായിരുന്നു സിറാജ്. ‘മാഷാ അള്ളാ, ഷെയ്ഖ് സുൽത്താൻ ബിൻ അഹമദ് അൽ ഖാസിമിയല്ല ഇത്?! ഇതെങ്ങനെ സാധിച്ചു’ എന്ന് അദ്ദേഹം ചോദിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. തനിക്ക് കിട്ടിയ അപൂർവ നിമിഷത്തെ കുറിച്ചോർത്ത്‌ സിറാജ് അതിയായ സന്തോഷത്തിലാണിപ്പോൾ. യുഎഇയിലെ ഭരണാധികാരികളുടെ എളിമയും ജനകീയതയുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സിറാജ് കുറിച്ചു.

സിറാജിന്റെ ഫേസ്ബുക് കുറിപ്പ്

… ഷെയ്ഖ് ആണന്നു അറിയാം പക്ഷെ .. ഇത്ര വലിയ…അല്പം പൊടിപൊടിച്ച് ചെറിയൊരു വർക്ക് ഉണ്ടായിരുന്നു ജോലിയുടെ ഇടവേള അല്ലേ.. അത് കഴിഞ്ഞു ഇനിയും സമയമുണ്ട് ജോലിക്ക് കയറാൻ. പിന്നെ ആലോചിച്ചു ഷാർജ എസ്പോയിൽ ഫോട്ടോ ഫെസ്റ്റിവൽ നടക്കുന്നുണ്ട് അവിടെ വരെ ഒന്ന് പോയാലോ എന്ന്. 8 കിലോമീറ്റർ ഉണ്ട് സൈക്കിൾ യാത്ര വലിയ തിരക്കൊന്നുമില്ല രജിസ്ട്രേഷൻ കഴിഞ്ഞു ഉള്ളിൽ കയറി. ഒരുപാട് ഫോട്ടോകൾ പ്രദർശനത്തിലുണ്ടായിരുന്നു. അവയിൽ ചിലത് പകർത്തുമ്പോൾ അഞ്ചാറ് അറബികൾ എൻറെ മുമ്പിൽ കൂടി പോകുന്നു.. അതിൽ ഒരാളുടെ മുഖം എനിക്ക് നല്ല ഓർമ്മയുണ്ട് ദിവസവും പത്രങ്ങളിലും മറ്റും കാണാം. പക്ഷേ എന്തോ ഒരു ഭയം ഉള്ളിൽ ഉണ്ടായിരുന്നു. എങ്കിലും ഞാനൊന്നു സലാം ചൊല്ലി. ഉടനെ ചിരിച്ചുകൊണ്ട് എനിക്ക് മറുപടി തന്നു. ഒന്നും ആലോചിക്കാതെ ഞാൻ ഒരു സെൽഫിയെടുത്തോട്ടെ എന്ന് ചോദിച്ചു. അതിനെന്താ എടുത്തോളൂ എന്ന് മറുപടി. ഉടൻ രണ്ടു മൂന്നു സെൽഫി എടുത്തു. എവിടെ നിന്നാണ് എന്ന് എന്നോട് ചോദിച്ചപ്പോൾ കേരളത്തിൽ നിന്നാണ് എന്ന് ഞാൻ പറഞ്ഞു. പത്രത്തിൽ ഞൻ എടുത്ത ഫോട്ടോ വന്നിരുന്നു.ഷാർജാ. ഹെറിറ്റേജ്. ഡേ ഫോട്ടോസ് കാണിച്ചു കൊടുത്ത് ഇത് എൻ്റേതാണ് മാത്രമല്ല കേരളത്തിലെ ചില പത്രങ്ങളിൽ ചില സമയത്ത് ഇവിടത്തെ ഫോട്ടോസ് കൊടുക്കാറുണ്ട് എന്നും ഞാൻ പറഞ്ഞു. ഫോട്ടോഗ്രാഫർ ആണോ എന്ന് ചോദിച്ചപ്പോൾ അല്ലെന്നും ജോലിയുടെ കാര്യവുമെല്ലാം അദ്ദേഹത്തോട് ഞാൻ പറഞ്ഞു. അത്ഭുതത്തോടെ എന്നെ ഒന്ന് നോക്കിയതിനു ശേഷം അദ്ദേഹം തനിച്ച് കുറച്ച് ഫോട്ടോസ് കൂടി എടുത്ത് തരുമോ എന്ന് ചോദിച്ചു. പിന്നെ തമാശ പറഞ്ഞ് കൈ തന്നിട്ട് ചിരിച്ച് കൊണ്ടു് പോയ്. ഷെയ്ഖ് ആണെന്ന് അറിയാം പക്ഷേ ഇത്ര വലിയ ആളാണെന്ന് എനിക്ക് പിന്നെയാണ് മനസ്സിലായത്.

ദീപിക ചന്ദ്രൻ
ദീപിക ചന്ദ്രൻ
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...