ഖത്തറിലെ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ്: ശുപാർശകൾ മന്ത്രിസഭയ്ക്ക് കൈമാറാനൊരുങ്ങി ശൂറ കൗൺസിൽ

Date:

Share post:

ഖത്തറിലെ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്മെന്റ് ചട്ടങ്ങൾ ശൂറ കൗൺസിൽ ചർച്ച ചെയ്തു. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫിസുകളുടെ പുന:സംഘടനയും നിരീക്ഷണവും സംബന്ധിച്ച് കൗൺസിൽ അംഗങ്ങളുടെ ആവശ്യപ്രകാരമുള്ള പൊതു ചർച്ചയെക്കുറിച്ച് പബ്ലിക് സർവീസസ് ആൻഡ് യൂട്ടിലിറ്റീസ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം ചേർന്ന ശൂറ കൗൺസിൽ യോഗം ചർച്ച ചെയ്തത്.

അംഗങ്ങൾ മുന്നോട്ടുവച്ച ശുപാർശകൾ സർക്കാരിന് സമർപ്പിക്കാനും തീരുമാനം. റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് നടത്തിയ ചർച്ചയിൽ കൗൺസിൽ അംഗങ്ങൾ മുന്നോട്ടുവച്ച ശുപാർശകളും മാറ്റങ്ങളും വിശദമാക്കി കൊണ്ടുള്ള പ്രമേയം മന്ത്രിസഭക്ക് സമർപ്പിക്കാനും കൗൺസിൽ തീരുമാനിച്ചു.

കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ ചേർന്ന വാരാന്ത്യ സെഷനിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്. വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടം, ഉയർന്ന ചെലവ്, പരിശീലന കുറവ്, വീട്ടുജോലിക്കാരുടെ യോഗ്യത എന്നീ വിഷയങ്ങളിലുൾപ്പെടെയുള്ള ശുപാർശകളാണ് പ്രമേയത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...