മികച്ച ശമ്പളത്തിൽ നല്ലൊരു ജോലി ലഭിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പലപ്പോഴും ജോലി അന്വേഷിച്ച് എത്രയലഞ്ഞിട്ടും കാര്യമുണ്ടാകില്ല. ഇതിനെല്ലാമൊടുവിൽ ജോലി കിട്ടിയാൽ ട്രെയിനിങ് കാലയളവിൽ ശമ്പളവും ലഭിക്കില്ല. ഇത്തരക്കാരെ സഹായിക്കുന്നതിനായി ഷാർജയിൽ പുതിയ പദ്ധതി അവതരിപ്പിച്ചു.
എമിറാത്തി പൗരന്മാർക്കായാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ജോലിയിൽ പ്രവേശിച്ച് പരിശീലന കാലയളവിൽ മാസം 6,000 ദിർഹം ശമ്പളം നൽകാനാണ് തീരുമാനം. ഷാർജ ഭരണാധികാരിയായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
ഷാർജയിലെ 1,815 പൗരന്മാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.