അറബി ഭാഷ പ്രോത്സാഹിപ്പിക്കാൻ കരട് നിയമവുമായി സൌദി ശൂറ കൌൺസിൽ

Date:

Share post:

അറബി ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരട് നിയമത്തിന് ചൊവ്വാഴ്ച ശൂറ കൗൺസിൽ അംഗീകാരം നൽകി. സർക്കാർ-സർക്കാരിതര ഏജൻസികളെ അറബി ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി നിർബന്ധിതരാക്കും. മറ്റുള്ളവർക്ക് അറബി ഭാഷ ഉപയോഗിക്കാൻ അനുവദനീയമായ സാഹചര്യങ്ങൾക്കായി നിയമം പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് അറബി ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സംയോജിത സംവിധാനത്തിൻ്റെ അഭാവം നികത്തുകയാണ് പ്രധാന ലക്ഷ്യം. അറബി ഉപയോഗം വർദ്ധിക്കുന്നത് സമൂഹത്തിലെ അംഗങ്ങളുടെ അഭിമാനം വർദ്ധിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തൽ.

നേരത്തെ വിദേശികൾക്ക് പൌരത്വ നൽകുന്നത് സംബന്ധിച്ച നയത്തിലും അറബി ഭാഷയക്ക് സൌദി പ്രത്യേക പരിഗണന നൽകിയിരുന്നു. അർഹരായ വിദേശികൾക്ക് പൌരത്വം അനുവദിക്കുനതിന് അറബി ഭാഷയിൽ പ്രാവിണ്യം വേണമെന്നാണ് നിബന്ധന.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...