റമദാൻ മാസത്തിൽ റാസൽഖൈമയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകിയതായി അതോറിറ്റി. ഇതിനായി പ്രത്യേക പെർമിറ്റ് ആവശ്യമില്ലെന്നും സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു. എമിറേറ്റിനെ മികച്ച ബിസിനസ്സ് ഡെസ്റ്റിനേഷനാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നീക്കം.
അതേ സമയം ഷാർജയിൽ, റെസ്റ്റോറൻ്റുകൾ, ബേക്കറികൾ, കഫറ്റീരിയകൾ എന്നിവയ്ക്ക് അർദ്ധരാത്രിക്ക് ശേഷം പ്രവൃത്തി സമയം നീട്ടാൻ അനുവാദമുണ്ട്. എന്നാൽ മറ്റ് വിഭാഗത്തിലുളളവർക്ക് പ്രവർത്തിസമയം നീട്ടാൻ പ്രത്യേക പെർമിറ്റ് നേടേണ്ടതുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു.