ഇരട്ട നരബലി: സംഭവിച്ചത് അതിക്രൂര കൊലപാതകം: മുഖ്യസൂത്രധാരനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Date:

Share post:

പത്തനംതിട്ടയിൽ രണ്ട് സ്ത്രീകളെ നരബലി നൽകിയ കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോലഞ്ചേരിയിൽ 75കാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ഷാഫി. 2020 ആഗസ്റ്റിലായിരുന്നു ക്രൂരമായ പീഡനം നടന്നത്. തുടർന്ന്, ഷാഫി വൃദ്ധയെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ഈ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫി ഒരു വ‌ർഷത്തിന് ശേഷമായിരുന്നു ജാമ്യത്തിലിറങ്ങിയത്.

അതിക്രൂരമായാണ് നരബലി നടത്താൻ വ്യാജ സിദ്ധൻ ദമ്പതിമാരോട് ഉപദേശിച്ചത്.പത്തനംതിട്ടയിലെ ഇലന്തൂരിലാണ് ഇരട്ട നരബലി നടന്നത്. സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി രണ്ട് സ്ത്രീകളെ ബലി നൽകിയ പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിംഗിനെയും കൂട്ടുനിന്ന ഭാര്യ ലൈലയെയും പൊലീസ് പിടികൂടുകയും ചെയ്തു. നരബലിയ്ക്കായി ഇവർക്ക് ഉപദേശം നൽകി സ്ത്രീകളെ എത്തിച്ച് നൽകിയ കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫി എന്ന റഷീദ് നേരത്തെ പിടിയിലായിരുന്നു. നരബലിയുടെ മുഖ്യ ആസൂത്രകൻ വ്യാജ സിദ്ധനായ റഷീദ് ആയിരുന്നു.

നഗരത്തിൽ ലോട്ടറി വിൽപന നടത്തിയിരുന്ന പത്മ, റോസിലിൻ എന്നിവരെയാണ് ഭഗവൽ സിംഗിൻ്റെ വീട്ടിലെത്തിച്ച് ഇവർ മൂവരും ചേർന്ന് പൈശാചികമായി കൊലപ്പെടുത്തിയത്.പ്രതികള്‍ 3 പേരും കുറ്റം സമ്മതിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. ജൂണിലും സെപ്റ്റംബറിലുമായി ഭഗവൽ സിംഗിന്‍റെ വീട്ടിൽ ആഭിചാരക്രിയ നടത്തി സ്ത്രീകളെ ശരീരത്തിൽ കത്തി കുത്തിയിറക്കി കൊന്നുവെന്നും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നും ആണ് പ്രതികൾ കുറ്റസമ്മതം നടത്തിയത്. റോസ്‌ലിനെ കാണാനില്ലെന്ന് മകളും പത്മയെ കാണാനില്ലെന്ന് മകനും നൽകിയ പരാതികളിൽ പൊലീസ് നടത്തിയായ അന്വേഷണത്തിലാണ് നരബലിയുടെ ഞെട്ടിപ്പിക്കുന്ന രഹസ്യം ചുരുളഴിയുന്നത്.

പത്മയെയും റോസ്ലിനെയും ഷാഫി വശത്താക്കിയതിങ്ങനെ:

അശ്ശീല സിനിമയിൽ അഭിനയിച്ചാൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും 10 ലക്ഷം രൂപ നൽകാമെന്നും ആയിരുന്നു പത്മത്തിനും റോസ്‌ലിനും മുഹമ്മദ് ഷാഫിയുടെ വാഗ്ദാനം. ജീവിക്കാനായി ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവർ 10 ലക്ഷം എന്ന മോഹത്തിൽ വീഴുകയാണുണ്ടായത്.

ആദ്യം റോസ്‌ലിനെയാണ് നരബലിക്കായി പത്തനംതിട്ട ഇലന്തൂരിലെ ഭഗവൽ സിംഗിൻ്റെ വീട്ടിലെത്തിച്ചത്. പ്രതികളുടെ വീട്ടിൽ എത്തിച്ച ശേഷം സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലിൽ കൈകാലുകൾ കെട്ടിയിടുകയും തുടർന്ന് ഭഗവൽസിങ് റോസ്‌ലിയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയുമായിരുന്നു. പിന്നീട് അവയവങ്ങൾ അറുത്തുമാറ്റി. രക്തം വാർന്നു പോയശേഷം കഴുത്തിൽ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികൾ മൊഴി നൽകിയത്. ലൈലയാണ് കത്തി കുത്തിയിറക്കിയതെന്നാണ് മൊഴി.

ശരീരത്തിൽ നിന്നു വാർന്ന രക്തം വീടുമുഴുവൻ തളിച്ചു ശുദ്ധി വരുത്തിയ ശേഷം രാത്രി മുഴുവൻ നീണ്ട പൂജയ്ക്കു ശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. സമാനമായ രീതിയിൽ തന്നെയാണ് പത്മത്തെയും കൊലപ്പെടുത്തിയിരിക്കുന്നത്. ശാപത്തിൻ്റെ ശക്തി മൂലം ആദ്യ പൂജ പരാജയപ്പെട്ടെന്ന് ദമ്പതികളെ വിശ്വസിപ്പിച്ച ശേഷമാണ് പത്മത്തെക്കൂടി ഷാഫി കൊണ്ടുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...