വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ നടൻ ഷിയാസ് കരീമിന്റെ മൊഴി പുറത്ത്. യുവതിക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നുവെന്ന് ഷിയാസ് മൊഴിയിൽ പറയുന്നു. എന്നാൽ വിവാഹിതയാണെന്നതും കുട്ടിയുണ്ടെന്നതും മറച്ചുവച്ച് തന്ന ചതിക്കുകയായിരുന്നുവെന്നും ഷിയാസ് പൊലീസിൽ മൊഴി നൽകി.
ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ചന്തേര പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കും. കേസിൽ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ച പശ്ചാത്തലത്തിൽ ഷിയാസിനെ ഉപാധികളോടെ വിട്ടയക്കാനാണ് സാധ്യത. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും മൊഴിയിൽ ഉണ്ട്.
നേരത്തെ വിവാഹിതയാണെന്നതും മകനും ഉണ്ടെന്നതും യുവതി മറച്ചവച്ച് ചതിക്കുകയായിരുന്നുവെന്ന് ഷിയാസ് പൊലീസിൽ മൊഴി നൽകി. പരാതിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. പരസപര സമ്മതത്തോടെയുള്ള ഒരു ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഷിയാസ് മൊഴി നൽകി. ഭീഷണിപ്പെടുത്തി വൻതുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്ന് ഷിയാസ് ജാമ്യാപേക്ഷയിൽ പറഞ്ഞു. എറണാകുളത്ത് ഫിറ്റ്നസ് ഇൻസ്ട്രക്ടറായ കാസർകോട് പടന്ന സ്വദേശിനിയാണ് ഷിയാസിനെതിരെ കഴിഞ്ഞമാസം ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.