കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളിൽ നിന്ന് ഒരു മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇത് ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
കണ്ടെത്തിയ ലോറി അർജുൻ്റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗംഗാവലി പുഴയിൽ ഡ്രഡ്ജർ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നതിനിടെയാണ് ലോറി കണ്ടെത്തിയത്. അർജുനെ കാണാതായി 71-ാം ദിവസമാണ് ലോറി കണ്ടെത്തുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ ലോറിയുടെ ബമ്പർ കണ്ടെത്തിയിരുന്നു. ഇത് അർജുന്റെ ലോറിയുടേതാണെന്ന് മനാഫ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.