ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരുന്നു. മത്സ്യത്തൊഴിലാളിയും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മൽപെയുടെയും നാവിക സേനയുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്.
നല്ല വെയിലുള്ള സമയം നോക്കി തിരച്ചിൽ നടത്തിയാൽ കൂടുതൽ ഗുണകരമാകുമെന്നാണ് ഈശ്വർ മൽപെ അഭിപ്രായപ്പെട്ടത്. ഇന്ന് അർജുന്റെ ലോറി കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഈശ്വർ മൽപെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്നലത്തെ തിരച്ചിലിൽ അർജുൻ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. ഇപ്പോൾ ഗംഗാവലി പുഴയിലെ വെള്ളം കുറഞ്ഞതും തെളിഞ്ഞതും തിരച്ചിലിന് അനുകൂലമാണ്. അടിത്തട്ട് വരെ കാണാൻ സാധിക്കുന്നുണ്ടെന്ന് തിരച്ചിൽ സംഘം പറഞ്ഞിരുന്നു.