ഫിഫ ലോകകപ്പ് ഖത്തറിൽ നടക്കുന്നത് ഖത്തറിന് നേട്ടവും ഗൾഫിന് അഭിമാനവുമാണെന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ലോക കായിക മാമാങ്കം എല്ലാ അറബികൾക്കും ചരിത്രപരമായ നാഴികക്കല്ലാവുമെന്നും അദ്ദേഹം പറഞ്ഞു.
‘ഈ ആഗോള നേട്ടത്തിൽ ഖത്തർ അമീറിനും ഖത്തറിലെ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ. നമ്മുടെ മേഖലയിലെ ഈ പ്രധാന ആഗോള ഇവൻ്റ് വിജയത്തെ എല്ലാ രാജ്യങ്ങളും ജനങ്ങളും പിന്തുണയ്ക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു’വെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
استضافة قطر لكأس العالم إنجاز قطري..وفخر خليجي.. ومحطة تاريخية لكل العرب .. نبارك لأمير قطر ولشعب قطر الشقيق هذا المنجز العالمي .. جميع دول وشعوب المنطقة معنية بدعم نجاح هذه الفعالية العالمية الكبرى في منطقتنا .. وتمنياتنا بنجاحات خليجية وعربية مستمرة باذن الله .
— HH Sheikh Mohammed (@HHShkMohd) November 17, 2022