ഒരു രാജ്യത്തിന്റെ ഭരണാധികാരി പോകുന്നു എന്നു പറയുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത് ഉന്നത ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരുടെ നീണ്ട നിരയാണ്. സാധാരണക്കാരുടെ അടുത്തേക്ക് അവർ എത്തിപ്പെടുന്നത് ഒരുപാട് സുരക്ഷാ പ്രശ്നങ്ങൾ നിറഞ്ഞ കാര്യമാണ്. സുരക്ഷാ പ്രശ്നങ്ങളും പ്രോട്ടോകോളും നിലനിൽക്കുന്ന സാഹചര്യത്തിൽ അധികാരികളെ ആരും തന്നെ സാധാരണക്കാരുടെ ഇടയിൽ പ്രതീക്ഷക്കാറുമില്ല.
എന്നാൽ ഇത്തരം മനോഭാവങ്ങലെ തകർത്തെറിഞ്ഞിരിക്കുകയാണ് യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സാധാരണക്കാരായ രണ്ട് ഏഷ്യൻ യുവാക്കളെ നെഞ്ചോടു ചേർത്തു നിൽക്കുന്ന വീഡിയോയാണ് മലയാളികൾ ഉൾപ്പെടെയുള്ള സമൂഹം ഏറ്റെടുത്തിരിക്കുന്നത്. യുഎഇ പൗരനായ മുഹമ്മദ് അൽ കത്തീരിയെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ വസതിയിൽ ഷെയ്ഖ് മുഹമ്മദ് അടുത്തിടെ നടത്തിയ സന്ദർശനത്തിനിടെയാണ് ഈ സംഭവം.
വീട്ടിൽ നിന്ന് തിരിച്ചു പോകുന്നതിനായി വാഹനത്തിൽ കയറുന്നതിനിടെ രണ്ട് ഏഷ്യൻ യുവാക്കൾ തന്നോടൊപ്പം സെൽഫിയെടുക്കാൻ ആഗ്രഹിക്കുന്നത് ഷെയ്ഖ് മുഹമ്മദ് ശ്രദ്ധിച്ചു. ഇതുകണ്ട് അദ്ദേഹം യുവാക്കളെ അരികിലേയ്ക്ക് വിളിച്ചു. യുവാക്കൾക്ക് ആദ്യം വിശ്വിസിക്കാൻ സാധിച്ചില്ല. പിന്നീട് അരികിലെത്തിയ ഇരുവരെയും ചേർത്ത് നിർത്തി ഷെയ്ഖ് മുഹമ്മദ് സെൽഫിയെടുത്തു. ഈ വീഡിയോയാണ് ഏവരുടെയും മനം കവർന്നത്.
https://twitter.com/snI5sztVFqbLEq9/status/1680304212150722560?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1680304212150722560%7Ctwgr%5E2f812dae73a49dcc370c5605d8ee12ceed4e333e%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fglobal-malayali%2Fgulf%2F2023%2F07%2F16%2Fsheikh-muhammads-selfie-with-common-people.html