പരമ്പരാഗത സർക്കാറിനെ സ്മാർട്ട് സർക്കാരാക്കി; ഭരണനേട്ടം വിലയിരുത്തി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

Date:

Share post:

ഭരണസാരഥ്യം ഏറ്റെടുത്ത ശേഷമുളള പതിനേഴ് വർഷത്തെ പ്രവർത്തനങ്ങളേയും രാജ്യപുരോഗതിയേയും സൂചിപ്പിച്ച് യുഎഇ വൈസ്പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

അതിമനോഹരമായും പതിനേഴു വർഷങ്ങൾ വളരെ വേ​ഗത്തിൽ കടന്നുപോയി. ഇക്കാലത്തിനിടെ രാജ്യത്തെ സർക്കാർ പ്രകടനത്തിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാനായെന്നും. സർക്കാരിനെ ഏകോപിപ്പിച്ച് മികച്ച സേവനങ്ങൾ ചെയ്യാനായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അധികാരമേറ്റതിൻ്റെ 17ാം വാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹം ക്യാബിനറ്റിനെ അഭിസംബോധന ചെയ്തും അദ്ദേഹം സംസാരിച്ചു.

പരമ്പരാഗത സർക്കാരിനെ സ്മാർട്ട് സേവനത്തിലെത്തിക്കാനെന്ന് അദ്ദേഹം പറഞ്ഞു. 440 കാബിനറ്റ് യോഗങ്ങളിൽ ഇതിനികം അധ്യക്ഷ പദവി അലങ്കരിച്ചു. ഇത്രയും യോ​ഗങ്ങളിലായി 10,000 തീരുമാനങ്ങൾ പുറപ്പെടുവിച്ചു. സാമൂഹിക, സാമ്പത്തിക, സേവന, മറ്റ് മേഖലകളിലായി 4,200-ലധികം നിയമങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചു. സ്മാർട്ട് ചാനലുകളിലൂടെ 1,500-ലധികം സേവനങ്ങളാണ് ഇപ്പോൾ നൽകിവരുന്നത്.

രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ വളരുന്നതിൽ നിർണായക ഇടപെടലുകൾ നടത്തി. സാമ്പത്തിക മാന്ദ്യത്തിനെതിരെ പോരാടി. സർക്കാർ ബജറ്റ് 140 ശതമാനത്തിലധികം ഉയർത്തിയെന്നും ലോകത്തിലെ തന്നെ ഏറ്റവും ഫലപ്രദമായ ഗവൺമെൻ്റായി മാറിയെന്നും ശൈഖ് മുഹമ്മദ് കുറിച്ചു. യുഎഇയുടെ ജിഡിപി ഇരട്ടിയായി 1,800 ബില്യൺ ദിർഹത്തിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്പദ്‌വ്യവസ്ഥ പരിഷ്കരിക്കുന്നതിൻ്റെ ഭാഹമായി 330 സർക്കാർ നയങ്ങളും സംരംഭങ്ങളും ആരംഭിച്ചു. 600 അന്താരാഷ്ട്ര കരാറുകളിൽ ഒപ്പുവെച്ചു. വിദേശ വ്യാപാരം 415 ബില്യൺ ദിർഹത്തിൽ നിന്ന് 2200 ബില്യൺ ദിർഹമായി കുതിച്ചുയർന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബഹിരാകാശ മേഖലയിലടക്കം യുഎഇ നേട്ടമുണ്ടാക്കിയ കാലഘട്ടമാണിത്. വെറും 10 വർഷത്തിനുള്ളിൽ ബഹിരാകാശ മേഖലയിലെ നിക്ഷേപം 36 ബില്യൺ ദിർഹത്തിലെത്തിക്കാനായി. പുതിയ രംഗങ്ങളിൽ പുതിയ മുന്നേറ്റണാണ് ലക്ഷ്യമുളളത്. സഹോദരനും യുഎഇ പ്രസിഡൻ്റുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ പിന്തുണയോടെ വികസന യാത്ര തുടരുമെന്നും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വിസ്മയക്കാഴ്ചയായി ദുബായ് റൈഡ്; ഷെയ്ഖ് സായിദ് റോഡിൽ നിരന്നത് പതിനായിരക്കണക്കിന് സൈക്കിളുകൾ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ച ദുബായ് റൈഡിൽ അണിനിരന്നത് പതിനായിരക്കണക്കിന് സൈക്കിളുകളാണ്. ഷെയ്ഖ് സായിദ് റോഡിലൂടെ വിവിധ ​ഡ്രസ് കോഡുകളിൽ രാവിലെ മുതൽ...

ലൈബ്രറികൾക്ക് പുസ്തകങ്ങൾ വാങ്ങാൻ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

ഷാർജയിലെ ലൈബ്രറികൾക്ക് പുസ്‌തകങ്ങൾ വാങ്ങാനായി 45 ലക്ഷം ദിർഹം അനുവദിച്ചു. യുഎഇ സുപ്രീം കൗൺസിലംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ്...

ചരിത്രം സൃഷ്ടിക്കാൻ യുഎഇയിൽ ‘പറക്കും ടാക്സികൾ’ വരുന്നു; അടുത്ത വർഷം സർവ്വീസ് ആരംഭിക്കും

യുഎഇയുടെ ​ഗതാ​ഗത വികസന വഴിയിലെ ചരിത്രമാകാൻ പറക്കും ടാക്സികൾ വരുന്നു. 2025-ന്റെ അവസാനത്തോടെ യുഎഇയുടെ മാനത്ത് പറക്കും ടാക്സികൾ സർവ്വീസ് ആരംഭിക്കുമെന്ന് ഇലക്ട്രിക് ഫ്ലയിങ്...

നടൻ ഡൽഹി ​ഗണേഷ് അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ​ഗണേഷ് (80) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ്...