ദുബായിലെ പരസ്യ സൈറ്റുകൾ കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഒരു കമ്പനി ആരംഭിക്കാൻ തീരുമാനം. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച നിയമം പുറപ്പെടുവിച്ചത്.
മാഡ മീഡിയ കമ്പനി എന്ന ഒരു സ്വകാര്യ ജോയിൻ്റ്-സ്റ്റോക്ക് കമ്പനിയാണ് പരസ്യ സൈറ്റുകൾ കൈകാര്യം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ആരംഭിച്ചിരിക്കുന്നത്. പരസ്യ സാങ്കേതിക വിദ്യകളിൽ നിക്ഷേപം നടത്തുന്നതിനും ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്നതിനും റെഗുലേറ്ററി നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിനും കമ്പനി മേൽനോട്ടം വഹിക്കും.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഹുസൈൻ മുഹമ്മദ് അൽ തായർ ചെയർമാനായി മാഡ മീഡിയയുടെ ഡയറക്ടർ ബോർഡ് രൂപീകരിക്കുന്നതിനും തീരുമാനിച്ചു.