യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനിൽ നിന്ന് പ്രശംസ പിടിച്ചുപറ്റി എമിറാത്തി വനിത ഫോട്ടോഗ്രാഫറും സഞ്ചാരിയുമായ നൂറ അൽ നെയാദി. യുഎഇ സംസ്കാരവും ലോക ചരിത്രവു ചിത്രങ്ങളിലൂടെ വ്യക്തമാക്കുന്ന പ്രവർത്തനങ്ങൾക്കാണ് പ്രശംസ. എമിറാത്തി ഫോട്ടോഗ്രാഫറുടെ പ്രവൃത്തി മതിപ്പുളവാക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
അടുത്തിടെ ഖസർ അൽ ബഹാറിൽ നടന്ന പരിപാടിയിലാണ് പ്രസിഡൻ്റ് നൂറയെ പ്രശംസിച്ചത്. യുഎഇക്ക് അകത്തും പുറത്തുമുള്ള വിവിധ സംസ്‌കാരങ്ങളുടെ സാരാംശം പ്രകടിപ്പിക്കുന്ന മനോഹരമായ ഫോട്ടോഗ്രാഫുകൾ കണ്ടതിന് ശേഷമായിരുന്നു അഭിനന്ദനം. നൂറയുടെ ഇൻസ്റ്റാഗ്രാം പേജിൽ ലോകമെമ്പാടുമുള്ള സ്ഥലങ്ങളുടേയും വ്യക്തിത്വങ്ങളുടേയും ജീവിതങ്ങളുടേയും കഥകൾ പറയുന്ന ശ്രദ്ധേയമായ ഫോട്ടോകളിൽ ഫീച്ചർ ചെയ്തിട്ടുണ്ട്.
View this post on Instagram
ലോകത്തെ വിവിധ സംസ്‌കാരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനിടെ താൻ നേരിട്ട വെല്ലുവിളികളും അനുഭവങ്ങളും നൂറ പ്രസിഡൻ്റുമായുള്ള കൂടിക്കാഴ്ചയിൽ പങ്കുവച്ചു. പ്രസിഡൻ്റ് നൽകിയ പ്രോത്സാഹനങ്ങൾക്ക് നൂറ അൽ നെയാദി നന്ദിയും അറിയിച്ചു.