യുഎഇ വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് യുക്രൈൻ പ്രസിഡൻ്റ് വ്ളാഡിമർ സെലെൻസ്‌കിയുമായി ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി. യുക്രെയിനിലെ സമാധാനപരമായ പരിഹാരത്തിന് യുഎഇയുടെ അചഞ്ചലമായ പിന്തുണയുണ്ടാകുമെന്ന് ശൈഖ് മൻസൂർ അറിയിച്ചു. വെള്ളിയാഴ്ച ജിദ്ദയിൽ നടന്ന അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.
ഉക്രെയ്ൻ-റഷ്യ സംഘർഷത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് നേതാക്കൾ സംസാരിച്ചു. യുഎഇയും യുക്രൈനും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ചയായി. യുഎഇ പ്രസിഡൻ്റിൻ്റെ ആശംസകളും ശൈഖ് മൻസൂർ കൈമാറി. വ്ളാഡിമട സെലൻസ്കി നന്ദിയും രേഖപ്പെടുത്തി.
യുക്രൈൻ – റഷ്യ സംഘർഷം ആരംഭിച്ചതു മുതൽ യുക്രൈന് പ്രധാന മാനുഷിക പിന്തുണ നൽകിവരുന്ന രാജ്യമാണ് യുഎഇ. കഴിഞ്ഞ ജനുവരിയിൽ യുഎഇ പോളണ്ടിലെ വാർസോയിലേക്ക് ഉക്രെയ്‌നിനായി ഗാർഹിക വൈദ്യുതി ജനറേറ്ററുകളുടെ രണ്ടാം ബാച്ച് അയച്ച് നൽകിയിരുന്നു.
റഷ്യയുമായുള്ള സംഘർഷം തുടരുന്നതിനാൽ ജനറേറ്ററുകൾ ഉക്രേനിയൻ വീടുകൾക്ക് ഊർജ്ജം നൽകുകയും, ദുരിതബാധിത കുടുംബങ്ങളിലേക്ക് ആശ്വസ വെളിച്ചംഎത്തിക്കാനുമായി. പ്രതിസന്ധിയിലായ സാധാരണക്കാർക്ക് യുഎഇ അയച്ച 100 മില്യൺ ഡോളറിൻ്റെ മാനുഷിക സഹായ പദ്ധതിയുടെ ഭാഗമായിരുന്നു പിന്തുണ.