ഷബാബ് അൽ അഹ്‌ലി ദുബായ് ക്ലബ്ബിന്റെ പുതിയ ഡയറക്ടർ ബോർഡ് പ്രമേയം പുറത്തിറക്കി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഷബാബ് അൽ അഹ്‌ലി ദുബായ് ക്ലബ്ബിന്റെ പ്രസിഡന്റ് കൂടിയായ കിരീടാവകാശി 2023-ലെ 3-ാം നമ്പർ പ്രമേയം പുറപ്പെടുവിച്ചു. പുതിയ പ്രമേയമനുസരിച്ച്, ബോർഡിന്റെ അധ്യക്ഷൻ ഇനി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആയിരിക്കും.
ബോർഡിന്റെ ഡെപ്യൂട്ടി ചെയർമാൻ ഖലീഫ സയീദ് സുലൈമാൻ ആയിരിക്കും. മുഹമ്മദ് അഹമ്മദ് അൽ മർരി, ഒമർ ഹമദ് ബു ഷഹാബ്, ഹിഷാം അബ്ദുല്ല അൽ ഖാസിം, തിലാൽ അഹമ്മദ് അൽ ശംഖീതി, ഫഹദ് അബ്ദുൾ റഹ്മാൻ അൽ ഹസാവി, അലി മുഹമ്മദ് അൽ മതാവയും സയീദ് മുഹമ്മദ് അൽ ഗെർഗാവി എന്നിവരാണ് പുതിയ ബോർഡ് അംഗങ്ങൾ
ബോർഡിന്റെ കാലാവധി നാല് വർഷമാണ്. പ്രമേയത്തിന്റെ ആർട്ടിക്കിൾ നമ്പർ 2 അനുസരിച്ച്, ദുബായ് എമിറേറ്റിലെ സ്‌പോർട്‌സ് ക്ലബ്ബുകളുടെ ഭരണത്തെക്കുറിച്ചും ദുബായ് സ്‌പോർട്‌സ് കൗൺസിൽ (ഡിഎസ്‌സി) പ്രയോഗിച്ച നിയമനിർമ്മാണത്തെക്കുറിച്ചും 2022 ലെ 1-ാം നമ്പർ പ്രമേയം അനുസരിച്ച് ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് അതിന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കും. പ്രമേയം ഇഷ്യൂ ചെയ്ത തീയതി മുതൽ പ്രാബല്യത്തിൽ വരും.