കായിക രംഗത്ത് പുത്തൻ ഉണർവുണ്ടാക്കുന്ന പദ്ധതികളുമായി ഷാർജ. ഇത്തിഹാദ് കൽബ ക്ലബ്ബിലും ഖോർഫക്കൻ ക്ലബ്ബിലും പുതിയ ഫുട്ബോൾ മൈതാനങ്ങൾ സ്ഥാപിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദ്ദേശിച്ചു.
കായിക വിനോദങ്ങളുടെ നടത്തിപ്പിന് സംയോജിത ഭരണനിർവഹണ കെട്ടിടം നിർമ്മിക്കാനും കൽബ ക്ലബ്ബിലെ സ്പോർട്സ് ഹാൾ ഏറ്റവും ഉയർന്ന നിലവാരത്തിൽ വികസിപ്പിക്കാനും തീരുമാനമുണ്ട്.ജനങ്ങളുടെ കായികാരോഗ്യവും മാനസികോല്ലാസവും വർദ്ധിപ്പിക്കുന്നതിനൊപ്പം ഷാർജയെ കായിക ഭൂപടത്തിൽ അടയാളപ്പെടുത്തുകയാണ് ലക്ഷ്യം.
അതേസമയം ഇത്തിഹാദ് കൽബ ക്ലബ്ബിലേക്കുള്ള എല്ലാ പ്രധാന റോഡുകളും നഗരത്തിലെ എല്ലാ ജനങ്ങൾക്കും എത്തിപ്പെടാൻ കഴിയുന്ന രീതിയിൽ വികസിപ്പിക്കാനും ഷാർജ ഭരണാധികാരി നിർദ്ദേശം നൽകി.ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങൾക്കാണ് നിർദ്ദേശം നൽകിയത്.