എല്ലാദിവസവും ജോലി ആരംഭിക്കുന്നതിന് മുമ്പ് ഫീൽഡ് ടൂറുകൾ നടത്തണമെന്ന് മുനിസിപ്പാലിറ്റി മേധാവികളോട് നിർദ്ദേശിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.
എമിറേറ്റിനുള്ളിലെ പാർക്കുകളുടെ ദൃശ്യഭംഗി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന 21 പാർക്കിന്റെ മതിലുകൾ പുതുക്കുന്നതിന് 19 മില്യൺ ദിർഹം നൽകാനും ഷാർജ ഭരണാധികാരി നിർദേശിച്ചു.
ഈ പദ്ധതിക്ക് ഷാർജ ഭരണാധികാരിയുടെ അംഗീകാരം നൽകിയതിന് ഷാർജ മുനിസിപ്പാലിറ്റിയുടെ ഡയറക്ടർ ജനറൽ ഉബൈദ് സയീദ് അൽ ടെനീജി അഭിനന്ദനം അറിയിച്ചു,