അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘത്തെ പിടികൂടി ഷാർജ പൊലീസ്. അഞ്ച് പേരടങ്ങുന്ന തട്ടിപ്പ് സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 3 മില്യൺ ദിർഹവും തട്ടിപ്പിനുപയോഗിച്ചിരുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു.
യുഎഇക്ക് പുറത്ത് നിന്നാണ് സംഘം പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് പൊലീസിൽ രജിസ്റ്റർ ചെയ്ത 11 അജ്ഞാത റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ നിന്നാണ് 3 മില്യൺ ദിർഹം പിടിച്ചെടുത്തിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അജ്ഞാത വ്യക്തികളുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കണമെന്നും ഷാർജ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.