മുനിസിപ്പൽ നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴകളിൽ 50 ശതമാനം ഇളവ് വരുത്തി ഷാർജ. ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ആണ് ഇക്കാര്യം അറിയിച്ചത്. പിഴ ചുമത്തി 90 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുന്നവർക്കാണ് ഇളവ് ലഭിക്കുക.
ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്. അതേസമയം പ്രകൃതിക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന വീട്ടുടമസ്ഥർക്ക് സഹായം നൽകുന്നത് സംബന്ധിച്ചും എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനം എടുത്തിട്ടുണ്ട്.