‘ട്രാവൽ വിത്ത്‌ ഷാർജ’, സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി ഷാർജ 

Date:

Share post:

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതികൾ അവതരിപ്പിച്ച്​ ഷാർജ ടൂറിസം വകുപ്പ്​. ദുബൈ വേൾഡ്​ ട്രേഡ്​ സെന്‍ററിൽ കഴിഞ്ഞ ദിവസം സമാപിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ്​ പുതിയ പദ്ധതികൾ അവതരിപ്പിച്ചത്​. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ ഒരുക്കിയിരുന്ന പവലിയനിൽ ട്രാവൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലെ 20 സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളും ഭാ​ഗമായി. കൂടാതെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ അവതരിപ്പിച്ചതിനൊപ്പം പുതിയ പദ്ധതികളെക്കുറിച്ചും ഷാർജ വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കി.

അതേസമയം വിനോദസഞ്ചാര മേഖലയിൽ സമഗ്രമായ സേവനങ്ങൾ നൽകുന്നതിന് വിദഗ്ദരായ ടൂർ ​ഗൈഡുകളെ സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ‘റെഹ്​ലതി’ അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് പദ്ധതി അനാവരണം ചെയ്ത്. മെലീഹ ആർക്കിയോളജിക്കൽ സെന്‍ററുമായി സഹകരിച്ച് ‘എക്‌സ്‌പ്ലോർ ദി ഡെസേർട്ട് വിത്ത് റെഹ്​ലതി’, ഷാർജ പരിസ്ഥിതി സംരക്ഷണ മേഖലാ അതോറിറ്റിയുമായി കൈകോർത്ത് ‘എക്‌സ്‌പ്ലോർ നേച്ചർ വിത്ത് റെഹ്​ലതി’, ഷാർജ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഹെറിറ്റേജുമായി കൈകോർത്ത് ‘എക്‌സ്‌പ്ലോർ ഹെറിറ്റേജ് വിത്ത് റെഹ്​ലതി’, ഷാർജ മ്യൂസിയം അതോറിറ്റിയുമായി സഹകരിച്ച് ‘എക്‌സ്‌പ്ലോർ ഹിസ്റ്ററി വിത്ത് റെഹ്​ലതി’ എന്നിങ്ങനെ നാല് പ്രത്യേക പരിശീലന പരിപാടികളും പുതിയ സംരംഭത്തിൽ ഉൾപ്പെടുന്നു.

സന്ദർശകർക്ക് ഷാർജയിലെ വേറിട്ട വിനോദകേന്ദ്രങ്ങളുടെ യഥാർത്ഥ അനുഭവം പ്രദാനം ചെയ്യുന്ന രീതിയിൽ വെർച്വൽ റിയാലിറ്റി ടൂറുകളും പവലിയനിൽ സജ്ജമാക്കിയിരുന്നു. കൂടാതെ മേഖലയിലെ പ്രമുഖ വികസന നിക്ഷേപ സ്ഥാപനങ്ങളിൽ ഒന്നായ ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്) പുതിയ പദ്ധതികളും അറേബ്യൻ ട്രാവൽ മാർക്കറ്റിൽ അനാവരണം ചെയ്തു. നിലവിലെ പദ്ധതികളുടെ പുരോ​ഗതി അവതരിപ്പിച്ചതോടൊപ്പം ഖോർഫക്കാൻ കേന്ദ്രീകരിച്ച്​ പുതിയ വിനോദകേന്ദ്രം സ്ഥാപിക്കുമെന്ന് ഷുറൂഖ് സിഇഒ അഹ്മദ് അൽ ഖസീർ പ്രഖ്യാപിച്ചു. തുടർച്ചയായ 16-ാം തവണയും അറേബ്യൻ ട്രാവൽ മാർക്കറ്റിൽ വിദേശ വിനോദ സഞ്ചാരികളുടെയും പ്രവാസികളുടെയും ട്രാവൽ ഏജന്‍റുമാരുടെയും ശ്രദ്ധയാകർഷിച്ച വിനോദകേന്ദ്രങ്ങൾ ഷുറൂഖ് പവലിയൻ അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...