ഷാർജ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ പത്താം പതിപ്പിന് ഒക്ടോബർ 22-ന് തുടക്കമാകും. സഹിയ സിറ്റി സെന്ററിലെ വോക്സ് സിനിമയിൽ നടക്കുന്ന ചലച്ചിത്രോത്സവം 28-ന് സമാപിക്കും. കുട്ടികളുടേയും യുവാക്കളുടേയും ചലച്ചിത്ര പ്രതിഭ വളർത്തിയെടുക്കാനുള്ള മേളയിൽ ഇന്ത്യയുൾപ്പെടെ 37 രാജ്യങ്ങളിൽ നിന്നുള്ള 81 കുട്ടികളുടെ സിനിമകൾ പ്രദർശിപ്പിക്കും.
90 രാജ്യങ്ങളിൽ നിന്നുള്ള 1,710 പ്രതിനിധികളാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. എഫ്.എ.എൻ.എൻ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തിലെ 3 ചിത്രങ്ങൾ ലോകത്ത് ആദ്യമായി പ്രദർശിപ്പിക്കുന്നവയാണ്. 43 ചിത്രങ്ങൾ മധ്യപൂർവദേശത്ത് ആദ്യമായി പ്രദർശിപ്പിക്കുന്നവയുമാണ്. 20 വിധികർത്താക്കളും 17 അംബാസഡർമാരും 15 സംവിധായകരും ഷാർജ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമാകും.