ഇസ്ലാമിക പുതുവർഷത്തിന്റെ ഭാഗമായി ജൂലൈ 20 വ്യാഴാഴ്ച ഷാർജയിൽ സൗജന്യ പാർക്കിംഗ് സൗകര്യം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 20 നാണ് ഷാർജയിലെ പൊതു മേഖല ജീവനക്കാർക്കുള്ള ഇസ്ലാമിക പുതുവർഷ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ബ്ലൂ പാർക്കിംഗ് ചിന്ഹങ്ങൾ ഉള്ള ഏഴ് ദിവസത്തെ പണം അടച്ച് പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിൽ ഇത് ബാധകമായിരിക്കില്ല എന്നും അധികൃതർ കൂട്ടിച്ചേർത്തു.