ഷാർജ ഡോക്യുമെന്റേഷൻ ആന്റ് ആർക്കൈവ്സ് അതോറിറ്റിയുടെ പേര് മാറ്റി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. നിലവിലുള്ള പേരായ ഷാർജ ഡോക്യുമെന്റേഷൻ ആന്റ് ആർക്കൈവ്സ് അതോറിറ്റി എന്നതിന് പകരം ‘ഷാർജ എമിറേറ്റ് ഡോക്യുമെന്റ് ഹൗസ്’ എന്നാണ് പുതിയ ഉത്തരവ് പ്രകാരം പുനർനാമകരണം ചെയ്തിരിക്കുന്നത്.
ഈ മാറ്റം നിയമനിർമ്മാണത്തിലും എല്ലാ ഭരണപരവും സാമ്പത്തികവും നിയമപരവുമായ എല്ലാ കാര്യങ്ങളിലും ബാധകമായിരിക്കുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കിരീടാവകാശിയും ഷാർജ ഉപഭരണാധികാരിയും ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ കീഴിലാണ് ഷാർജ എമിറേറ്റ് ഡോക്യുമെന്റ് ഹൗസ് പ്രവർത്തിക്കുന്നത്.